
സതാംപ്ടണ്‍: ശിഖര്‍ ധവാന്റെ മോശം പ്രകടനം തുടരുന്നു. ലോകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എട്ട് റണ്‍സിനാണ് ധവാന്‍ പുറത്തായത്. ഇന്ന് കഗിസോ റബാദയ്ക്ക് വിക്കറ്റ് നല്‍കിയാണ് ധവാന്‍ മടങ്ങിയത്. ആറാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ധവാന്‍ പവലിയനില്‍ തിരിച്ചെത്തി. റബാദയുടെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ എഡ്ജായി കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. നേരത്തെ ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ താരം ഒരു റണ്‍സിന് പുറത്തായിരുന്നു. ഐപിഎല്ലില്‍ തുടക്കത്തിലെ മത്സരങ്ങളിലും ധവാന്‍ ഫോം ഔട്ടിയാരുന്നു. ലോകകപ്പ് ആദ്യ മത്സരത്തില്‍ ധവാന്റെ വിക്കറ്റ് വീണ പന്തിന്റെ വീഡിയോ കാണാം...