ഹാരിക്കൊപ്പമുള്ള വൈറല്‍ സെല്‍ഫി; കോലിയുടെ പഴയ ചിത്രം കുത്തിപ്പൊക്കി അഭിഷേക് ബച്ചന്‍റെ ട്രോള്‍

Published : May 25, 2019, 11:12 AM ISTUpdated : May 25, 2019, 11:16 AM IST
ഹാരിക്കൊപ്പമുള്ള വൈറല്‍ സെല്‍ഫി; കോലിയുടെ പഴയ ചിത്രം കുത്തിപ്പൊക്കി അഭിഷേക് ബച്ചന്‍റെ ട്രോള്‍

Synopsis

ഹാരിയുടെ വൈറല്‍ ട്വീറ്റ് മുതലാക്കി കോലിയെ ട്രോളി ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. ടോട്ടനത്തിന്‍റെ വൈരികളായ ചെല്‍സിയുടെ ആരാധകനായ അഭിഷേക് ചെയ്തതിങ്ങനെ.

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാടി കോലിക്കൊപ്പമുള്ള ഇംഗ്ലീഷ് ഫുട്ബോള്‍ ടീം നായകന്‍ ഹാരി കെയ്‌നിന്‍റെ സെല്‍ഫി വൈറലായിരുന്നു. രണ്ട് വര്‍ഷക്കാലം നീണ്ടുനിന്ന ട്വീറ്റുകള്‍ക്ക് ശേഷം കോലിയെ നേരിട്ട് കാണാനായി എന്ന തലക്കെട്ടോടെയായിരുന്നു ടോട്ടനം സ്‌ട്രൈക്കര്‍ ചിത്രം ട്വീറ്റ് ചെയ്തത്. ട്വീറ്റുകളിലൂടെ ദീര്‍ഘകാലമായി സൗഹൃദം പങ്കിടുന്നവരാണ് ഹാരിയും കോലിയും. 

ഏകദിന ലോകകപ്പിനായി കോലി ഇംഗ്ലണ്ടിലെത്തിയപ്പോഴായിരുന്നു സൂപ്പര്‍ താരവുമായുള്ള കൂടിക്കാഴ്‌ച. എന്നാല്‍ ഹാരിയുടെ വൈറല്‍ ട്വീറ്റ് മുതലാക്കി കോലിയെ ട്രോളി ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. ടോട്ടനത്തിന്‍റെ വൈരികളായ ചെല്‍സിയുടെ ആരാധകനായ അഭിഷേക് ചെയ്തതിങ്ങനെ. ചെല്‍സി ജഴ്‌സിയുമായി നില്‍ക്കുന്ന കോലിയുടെ പഴയ ചിത്രം കുത്തിപ്പൊക്കി കെയ്‌നിന്‍റെ ട്വീറ്റിന് മറുപടി നല്‍കി അഭിഷേക്. 2014ലാണ് കോലി ഈ ചിത്രം ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ചത്. 

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ സ്‌ട്രൈക്കര്‍ ഡാനിക്കൊപ്പം സതാംപ്റ്റണ്‍ ജഴ്‌സിയുമായി നില്‍ക്കുന്ന കോലിയെ ആരാധകര്‍ കണ്ടിരുന്നു. ഈ ചിത്രം അന്ന് സതാംപ്റ്റണ്‍ ഫുട്ബോള്‍ ക്ലബ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം