ആ ആവശ്യമുയര്‍ത്തി ആരാധകര്‍ ഒന്നായിറങ്ങി; ട്വിറ്ററില്‍ ഇപ്പോള്‍ താരം ധോണി!

Published : Jun 07, 2019, 05:34 PM ISTUpdated : Jun 07, 2019, 05:36 PM IST
ആ ആവശ്യമുയര്‍ത്തി ആരാധകര്‍ ഒന്നായിറങ്ങി; ട്വിറ്ററില്‍ ഇപ്പോള്‍ താരം ധോണി!

Synopsis

#DhoniKeepTheGlove എന്ന ഹാഷ്‌ടാഗാണ് ഇപ്പോള്‍ ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ മുന്നിലെത്തിയിരിക്കുന്നത്.   

മുംബൈ: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തില്‍ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസില്‍ ബലിദാന്‍ ബാഡ്‌ജ് അണിഞ്ഞ ധോണിയാണ് ക്രിക്കറ്റ് വാര്‍ത്തകളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. പാരാ റെജിമെന്‍റില്‍ ഹോണററി ലെഫ്. കേണലായ ധോണിയെ സല്യൂട്ട് നല്‍കിയാണ് ഇന്ത്യന്‍ ആരാധകര്‍ വരവേറ്റത്. എന്നാല്‍ ധോണിയുടെ ഗ്ലൗസില്‍ നിന്ന് ബലിദാന്‍ ബാഡ്‌ജ് ഒഴിവാക്കണമെന്ന നിലപാടാണ് ഐസിസിയുടെ ഭാഗത്തുനിന്നുണ്ടായത്. 

വിഷയത്തില്‍ ധോണിക്ക് പിന്തുണയുമായി ബിസിസിഐയും ആരാധകരും രംഗത്തിറങ്ങിയതോടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ധോണിയുടെ പേരിലുള്ള ഹാഷ്‌ടാഗ്. #DhoniKeepTheGlove എന്ന ഹാഷ്‌ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ മുന്നിലെത്തിയിരിക്കുന്നത്. 

ധോണിയുടെ ഗ്ലൗസില്‍ നിന്ന് ആ ചിഹ്നങ്ങള്‍ മാറ്റണമെന്ന് ബിസിസിഐയോട് ഐസിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഐസിസി സ്ട്രാറ്ററജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പാരാ റെജിമെന്‍റില്‍ 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആര്‍മിയില്‍ ചേരാനുള്ള തന്‍റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി. 

ധോണിയെ പിന്തുണച്ച് ബിസിസിഐ എത്തിയതോടെ ഐസിസി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് അടക്കമുള്ളവര്‍ രംഗത്തെത്തി. ഗ്ലൗസിലെ ബലിദാന്‍ ബാഡ്‌ജ് ധോണി നിക്കം ചെയ്യേണ്ട ആവശ്യമില്ലെന്നും ഇതിനായി ഐസിസിയുടെ അനുമതി തേടിയിട്ടുണ്ടെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് വ്യക്തമാക്കിയിട്ടുണ്ട്.

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം