ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഒരേയൊരു നടി; ഇതൊരു മലയാളിയാണ്

Published : Jun 06, 2019, 10:48 PM ISTUpdated : Jun 06, 2019, 10:49 PM IST
ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഒരേയൊരു നടി; ഇതൊരു മലയാളിയാണ്

Synopsis

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റോജര്‍ ഫെഡറര്‍,എം.എസ്.ധോണി, യുവ്‍രാജ് സിംഗ്, അനില്‍ കുംബ്ലെ,ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധര്‍ എന്നിങ്ങനെ ക്രിക്കറ്റുമായി ബന്ധപ്പെട്ടവരെയാണ് ബൂമ്ര ഫോളോ ചെയ്യുന്ന മറ്റുള്ളവര്‍

ലണ്ടന്‍: ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്രയുടെ ഏറ്റവും പ്രിയപ്പെട്ട നടി ഒരു മലയാളിയാണ്. ഒരു തൃശ്ശൂരുകാരി. മറ്റാരുമല്ല, പ്രേമം എന്ന സിനിമയിലെ മേരിയെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന അനുപമ പരമേശ്വരന്‍. ഏകദിന റാങ്കിംഗില്‍ ലോക ഒന്നാം നമ്പറായ ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാളാണ് അനുപമ.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റോജര്‍ ഫെഡറര്‍,എം.എസ്.ധോണി, യുവ്‍രാജ് സിംഗ്, അനില്‍ കുംബ്ലെ,ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധര്‍ എന്നിങ്ങനെ ക്രിക്കറ്റുമായി ബന്ധപ്പെട്ടവരെയാണ് ബൂമ്ര ഫോളോ ചെയ്യുന്ന മറ്റുള്ളവര്‍.തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അനുപമ ടോളിവുഡിലെ തിരക്കേറിയ നായകിയാണിപ്പോള്‍.

ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം അഹമ്മദാബാദുകാരനായ ജസ്പ്രീത് ബുംറ ലൈക്ക് ചെയ്യുന്നുണ്ട്. എന്നാല്‍ ട്വിറ്ററില്‍ ബൂമ്ര ഫോളൊ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമയുടെ മറുപടി.

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം