'ഒന്ന് മണ്ടത്തരം നിര്‍ത്തുമോ'; റണ്‍ഔട്ട് അവസരം പാഴാക്കിയ മുഷ്ഫീഖുറിന് പരിഹാസവര്‍ഷം

Published : Jun 06, 2019, 11:05 AM IST
'ഒന്ന് മണ്ടത്തരം നിര്‍ത്തുമോ'; റണ്‍ഔട്ട് അവസരം പാഴാക്കിയ മുഷ്ഫീഖുറിന് പരിഹാസവര്‍ഷം

Synopsis

ന്യുസീലൻഡ് ഇന്നിംഗ്സിന്‍റെ 12- ഓവറിലാണ് സംഭവം. നായകൻ കെയ്‍ന്‍ വില്ല്യംസൺ റൺഔട്ടായെന്ന് സ്റ്റേഡിയത്തിലുളള എല്ലാവരും ഉറപ്പിച്ചെങ്കിലും ബംഗ്ലാ കീപ്പർക്ക് കാണിച്ച അമിതാവേശം സുവര്‍ണാവസരമാണ് നശിപ്പിച്ചത്.

ലണ്ടന്‍: വിക്കറ്റിന് പിന്നിൽ വൻ പിഴവ് വരുത്തിയ ബംഗ്ലാദേശ് താരം മുഷ്ഫീഖുർ റഹീമിന് നേരേ ആരാധകരുടെ പരിഹാസവർഷം. അനായാസ റൺഔട്ട് അവസരം പാഴാക്കിയതാണ് മുഷ്ഫീഖുറിന് വിനയായത്. ന്യുസീലൻഡ് ഇന്നിംഗ്സിന്‍റെ 12- ഓവറിലാണ് സംഭവം. നായകൻ കെയ്‍ന്‍ വില്ല്യംസൺ റൺഔട്ടായെന്ന് സ്റ്റേഡിയത്തിലുളള എല്ലാവരും ഉറപ്പിച്ചെങ്കിലും ബംഗ്ലാ കീപ്പർക്ക് കാണിച്ച അമിതാവേശം സുവര്‍ണാവസരമാണ് നശിപ്പിച്ചത്.

അനാവശ്യ റണ്ണിനായി ഓടിയ കിവി നായകന്‍ ത്രോ മുഷ്ഫീഖുറിന്‍റെ കെെകളില്‍ എത്തിമ്പോള്‍ ചിത്രത്തിലെ ഇല്ലായിരുന്നു. പക്ഷേ, പന്ത് കിട്ടുന്നതിനെ മുമ്പേ സ്റ്റംപ് ഇളക്കി അവസരം ബംഗ്ല കീപ്പര്‍ നഷ്ടമാക്കി. മുഷ്ഫീഖുർ മുൻപ് വരുത്തിയിട്ടുള്ള പിഴവുകൾ ഓർമ്മിപ്പിച്ചാണ് വിമർശകർ രംഗത്തെത്തിയത്.

2016ലെ ലോക ട്വന്‍റി 20യിൽ ഇന്ത്യക്കെതിരെ അവസാന മൂന്ന് പന്തിൽ ജയിക്കാൻ രണ്ട് റൺസ് മാത്രം വേണ്ടപ്പോള്‍ തന്നെ ക്രീസിലുണ്ടായിരുന്ന മുഷ്ഫീഖുർ ആഘോഷം തുടങ്ങി. എന്നാൽ, വിക്കറ്റ് വലിച്ചെറിഞ്ഞ് മുഷ്ഫീഖുറും പിന്നലെ വന്നവരും മടങ്ങിയപ്പോൾ ഇന്ത്യ നാടകീയ ജയം പിടിച്ചെടുത്തു. അനാവശ്യ സാഹസവും മണ്ടത്തരവും നിർത്തി ഇനിയെങ്കിലും കളിയിൽ ശ്രദ്ധിക്കണമെന്നാണ് ആരാധകര്‍ മുഷ്ഫീഖുറിന് നൽകുന്ന ഉപദേശം. 

 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം