ധോണിയിറങ്ങിയത് പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്‍റെ ചിഹ്‌നമണിഞ്ഞ ഗ്ലൗസുമായി; സല്യൂട്ടടിച്ച് ആരാധകര്‍

Published : Jun 06, 2019, 10:56 AM ISTUpdated : Jun 06, 2019, 11:10 AM IST
ധോണിയിറങ്ങിയത് പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്‍റെ ചിഹ്‌നമണിഞ്ഞ ഗ്ലൗസുമായി; സല്യൂട്ടടിച്ച് ആരാധകര്‍

Synopsis

ഇത് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ധോണിയുടെ ഗ്ലൗസിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ധോണിക്ക് സല്യൂട്ട് നല്‍കുകയാണ് ആരാധകര്‍. 

സതാംപ്‌ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി ഇറങ്ങിയത് പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്‍റെ ചിഹ്നമുള്ള(ബലിദാന്‍ ബാഡ്‌ജ്) ഗ്ലൗസുമായി. ഇത് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ധോണിയുടെ ഗ്ലൗസിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ധോണിക്ക് സല്യൂട്ട് നല്‍കുകയാണ് ആരാധകര്‍. 

പാരാ റെജിമെന്‍റില്‍ ഹോണററി റാങ്കുണ്ട് എം എസ് ധോണിക്ക്. 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല ട്രെയിനിംഗും പൂര്‍ത്തിയാക്കിയിരുന്നു. ആര്‍മിയില്‍ ചേരാനുള്ള തന്‍റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി. 

പ്രത്യേക ഗ്ലൗസുമായി ഇറങ്ങിയ മത്സരത്തില്‍ ധോണി ആന്‍ഡിലെ ഫെലുക്‌വായോയെ സ്റ്റംപ് ചെയ്തിരുന്നു. മത്സരത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ വിജയിച്ചപ്പോള്‍ 34 റണ്‍സുമായി ബാറ്റിംഗിലും ധോണി തിളങ്ങി. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും(144 പന്തില്‍ 122*) നാല് വിക്കറ്റ് വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചാഹലുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാം തോല്‍വിയാണിത്.

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം