
ലോകകപ്പ് ക്രിക്കറ്റിന്റെ നാളുകളാണ് ഇനി. ലോകകപ്പ് ആവേശത്തിലേക്ക് ആരാധകര്‍ എത്തിക്കഴിഞ്ഞു. ഓരോ രാജ്യത്തിന്റെയും ആരാധകര്‍ അവരവരുടെ ടീമിന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. ടീം ഇന്ത്യ ലോകകപ്പ് സ്വന്തമാക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. ആദ്യ സന്നാഹ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ മത്സരത്തോടെ ടീം ഇന്ത്യ ലോകകപ്പിന് സജ്ജമായിക്കഴിഞ്ഞു. പ്രതിഭാധനരരായ ഒട്ടേറെ താരങ്ങള്‍ ടീം ഇന്ത്യക്കുണ്ട്. അടുത്തകാലത്ത് ഫോം മങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യൻ ഓപ്പണറും ഉപനായകനുമായ രോഹിത് ശര്‍മ്മ ടീം ഇന്ത്യയുടെ തുരുപ്പുചീട്ടുകളില്‍ ഒരാളാണ്.
കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യാന്തര ഏകദിനമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരം രോഹിത് ശര്‍മ്മയാണ്. 130 സിക്സര്‍ ആണ് രോഹിത് ശര്‍മ നേടിയത്. രണ്ടാം സ്ഥാനത്തുള്ള മോര്‍ഗന് 100 സിക്സ് മാത്രമാണ് നേടാനായത്. അതേസമയം ന്യൂസിലാൻഡ് ഓപ്പണര്‍ ഗുപ്‍റ്റിലിന് 87 സിക്സാണ് നേടാനായത്. റണ്‍സ് ഒഴുകാൻ സാധ്യതയുണ്ടെന്ന കരുതുന്ന ലോകകപ്പ് പിച്ചുകളില്‍ രോഹിത് ശര്‍മ്മൻ വമ്പൻ ബാറ്റിംഗ് ടീം ഇന്ത്യക്ക് കരുത്താകുമെന്നാണ് കരുതുന്നത്. ഓരോ 30.6 പന്തുകളിലും ഒരു സിക്സെങ്കിലും രോഹിത് ശര്‍മ്മ നേടുമെന്നാണ് പറയുന്നത്.
2015 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മയുടെ പ്രകടനം മികച്ചുനില്‍ക്കുകയും എന്നാല്‍ പിന്നീട് ഫോം മങ്ങുകയും ചെയ്‍തിട്ടുണ്ട്. 2016ല്‍ 10 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറികളുള്‍പ്പടെ 564 റണ്‍സ് ആണ് രോഹിത് ശര്‍മ്മ നേടിയത്. 2017ലും 2018ലുമായി 40 മത്സരങ്ങളില്‍ നിന്നായി 2323 റണ്‍സ് നേടി.
രോഹിത് ശര്‍മ്മയുടെ 22 സെഞ്ച്വറികളില്‍ 11ഉം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായാണ് നേടിയത്. പക്ഷേ 2019ല്‍ 13 മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറി മാത്രമാണ് നേടാനായത്. പക്ഷേ വലിയ മത്സരങ്ങളില്‍ രോഹിത് ശര്‍മ്മ മികവ് കാട്ടുമെന്നാണ് കരുതുന്നത്.
2015 ലോകകപ്പില്‍ രോഹിത് ശര്‍മ്മ എട്ട് മത്സരങ്ങളില്‍ നിന്നായി 330 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ 137 റണ്‍സോടു കൂടിയുള്ള തകര്‍പ്പൻ സെഞ്ച്വറിയുമുണ്ട്.