ധോണി സ്റ്റൈല്‍ റണ്‍ഔട്ടുമായി മോര്‍ഗന്‍; കണ്ണുതള്ളി ക്രിക്കറ്റ് ലോകം

Published : May 30, 2019, 09:31 PM ISTUpdated : May 30, 2019, 09:35 PM IST
ധോണി സ്റ്റൈല്‍ റണ്‍ഔട്ടുമായി മോര്‍ഗന്‍; കണ്ണുതള്ളി ക്രിക്കറ്റ് ലോകം

Synopsis

സ്റ്റോക്‌സിന്‍റെ നെടുനീളന്‍ ത്രോ കൈക്കലാക്കിയ മോര്‍ഗന്‍ ധോണി സ്റ്റൈലില്‍ കണ്ണുംപൂട്ടി പ്രിറ്റോറിയസിന്‍റെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

ഓവല്‍: സ്റ്റംപില്‍ നോക്കാതെ ബാറ്റ്സ്‌മാനെ റണ്‍ഔട്ടാക്കുന്ന ധോണി മാന്ത്രികത ക്രിക്കറ്റില്‍ നാം പലതവണ കണ്ടിരിക്കുന്നു. അത്തരമൊരു റണ്‍ഔട്ട് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ പിറന്നു. ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗനാണ് ഈ റണ്‍ഔട്ടിനെ പിന്നിലെ ബുദ്ധികേന്ദ്രം. എന്നാല്‍ വിക്കറ്റ് കീപ്പറല്ല മോര്‍ഗന്‍ എന്നതാണ് ശ്രദ്ധേയം. 

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ 27-ാം ഓവറിലായിരുന്നു സംഭവം. ഇംഗ്ലീഷ് പേസര്‍ പ്ലങ്കറ്റിന്‍റെ പന്തില്‍ രണ്ടാം റണ്ണിനായുള്ള പാച്ചിലിലായിരുന്നു പ്രിറ്റോറിയസും വാന്‍ ഡെറും. എന്നാല്‍ സ്റ്റോക്‌സിന്‍റെ നെടുനീളന്‍ ത്രോ കൈക്കലാക്കിയ മോര്‍ഗന്‍ ധോണി സ്റ്റൈലില്‍ കണ്ണുംപൂട്ടി പ്രിറ്റോറിയസിന്‍റെ വിക്കറ്റ് തെറിപ്പിച്ചു. പുറത്താകുമ്പോള്‍ ഒരു പന്തില്‍ ഒരു റണ്‍ മാത്രമാണ് പ്രിറ്റോറിയസിനുണ്ടായിരുന്നത്. 
മോര്‍ഗന്‍ നടത്തിയ ഗംഭീര റണ്‍ഔട്ട് കാണാന്‍ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം