ലോകകപ്പ് ഫേവറൈറ്റുകളെ പ്രഖ്യാപിച്ച് മക്‌ഗ്രാത്ത്; അത് ഓസ്ട്രേലിയ അല്ല

By Web TeamFirst Published May 28, 2019, 11:32 AM IST
Highlights

ഇംഗ്ലണ്ട് കഴിഞ്ഞാല്‍ തോല്‍പ്പിക്കാന്‍ ഏറ്റവും പാടുള്ള ടീം ഇന്ത്യയാണെന്നും മക‌്ഗ്രാത്ത് പറഞ്ഞു. ഓസ്ട്രേലിയയും അടുത്തകാലത്ത് മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ടും ഇന്ത്യയുമാണ് ഈ ടൂര്‍ണമെന്റില്‍ തോല്‍പ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള രണ്ട് ടീമുകള്‍.

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ആര്‍ക്കെന്ന് പ്രവചിച്ച് ഓസീസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. ഇംഗ്ലണ്ടാണ് ഈ ലോകകപ്പിലെ ഫേവറൈറ്റുകളെന്ന് മക്‌ഗ്രാത്ത് പറഞ്ഞു. ആദ്യമായിട്ടാണല്ലോ തന്റെ സ്വന്തം രാജ്യമായ ഓസ്ട്രേലിയയെ മറികടന്ന് മറ്റൊരു രാജ്യത്തെ ഫേവറൈറ്റുകളായി തെരഞ്ഞെടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ജീവിതത്തില്‍ തനിക്കെപ്പോഴും പക്ഷപാതപരമായി ഇരിക്കാനാവില്ലെന്നായിരുന്നു മക്‌ഗ്രാത്തിന്റെ തമാശ കലര്‍ന്ന മറുപടി.

നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഫേവറൈറ്റുകളെ തെരഞ്ഞെടുത്തതെന്നും സമീപകാലത്ത് ഇംഗ്ലണ്ട് പുറത്തെടുത്ത പ്രകടനങ്ങള്‍ ശരിക്കും മതിപ്പുളവാക്കിയെന്നും മക്‌ഗ്രാത്ത് പറഞ്ഞു. ഇംഗ്ലണ്ട് കഴിഞ്ഞാല്‍ തോല്‍പ്പിക്കാന്‍ ഏറ്റവും പാടുള്ള ടീം ഇന്ത്യയാണെന്നും മക‌്ഗ്രാത്ത് പറഞ്ഞു. ഓസ്ട്രേലിയയും അടുത്തകാലത്ത് മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ടും ഇന്ത്യയുമാണ് ഈ ടൂര്‍ണമെന്റില്‍ തോല്‍പ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള രണ്ട് ടീമുകള്‍.

താന്‍ പറഞ്ഞതിനര്‍ത്ഥം ഇംഗ്ലണ്ട് ലോകകപ്പ് നേടുമെന്നല്ലെന്നും പക്ഷെ സ്വന്തം രാജ്യത്ത് നിലവിലെ ഫോമില്‍ ഇംഗ്ലണ്ടിനെ കീഴടക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണെന്നും മക്‌ഗ്രാത്ത് കൂട്ടിച്ചേര്‍ത്തു. മിക്ക ടീമുകളും ആദ്യ 15 ഓവറിലും അവസാന 15 ഓവറിലുമാണ് അടിച്ചുതകര്‍ക്കുക, എന്നാ ഇന്ത്യയും ഇംഗ്ലണ്ടും നല്ല തുടക്കമിട്ടാല്‍ മുഴുവന്‍ ഓവറുകളിലും അടിച്ചുതകര്‍ക്കും. ടി20 ക്രിക്കറ്റിന്റെ സ്വാധീനമാണ് ഇതിന് പിന്നിലെന്നും മക‌്ഗ്രാത്ത് പറഞ്ഞു.

click me!