ചങ്കിടിപ്പോടെ ആരാധകര്‍; ലോകകപ്പ് ഉദ്ഘാടന മത്സരം തല്‍സമയം കാണാന്‍ ഈ വഴികള്‍

By Web TeamFirst Published May 29, 2019, 8:24 PM IST
Highlights

ഇംഗ്ലണ്ട് ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടും. മത്സരം ടെലിവിഷനിലും ഓണ്‍ലൈനിലും തല്‍സമയം കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ഈ വഴികള്‍ തെരഞ്ഞെടുക്കാം.

ലണ്ടന്‍: ഏകദിന ലോകകപ്പിന് ഇംഗ്ലണ്ടില്‍ നാളെ അരങ്ങുണരും. ആതിഥേയരായ ഇംഗ്ലണ്ടും ശക്തരായ ദക്ഷിണാഫ്രിക്കയും തമ്മിലാണ് ക്രിക്കറ്റിന്‍റെ തറവാട്ടിലെ ആദ്യ മത്സരം.

ഓവലില്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക പോരാട്ടം. മത്സരം ടെലിവിഷനിലും ഓണ്‍ലൈനിലും തല്‍സമയം കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് അവസരമിങ്ങനെ. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ലോകകപ്പിന്‍റെ ഇന്ത്യയിലെ ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഓണ്‍ലൈനായി മത്സരം കാണാനുള്ള അവസരമൊരുക്കുന്നത് ഹോട്ട്സ്റ്റാറും. ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഈ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരിക്കും. 

ഇംഗ്ലണ്ട് സ്‌ക്വാഡ്

Eoin Morgan (c), Moeen Ali, Jofra Archer, Jonny Bairstow, Jos Buttler (wk), Tom Curran, Liam Dawson, Liam Plunkett, Adil Rashid, Joe Root, Jason Roy, Ben Stokes, James Vince, Chris Woakes, Mark Wood.

ദക്ഷിണാഫ്രിക്ക സ്‌ക്വാഡ്

Faf du Plessis (c), Aiden Markram, Quinton de Kock (wk), Hashim Amla, Rassie van der Dussen, David Miller, Chris Morris, Andile Phehlukwayo, JP Duminy, Dwaine Pretorius, Dale Steyn, Kagiso Rabada, Lungi Ngidi, Imran Tahir, Tabraiz Shamsi

ഇപ്പോഴില്ലെങ്കിൽ ഇനിയില്ലെന്ന വീറോടെ ആദ്യ കിരീടത്തിനായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. 1983 ആവർത്തിക്കാൻ വിരാട് കോലിയുടെ ഇന്ത്യ. ആറാം കിരീടത്തിലൂടെ ആധിപത്യം തുടരാൻ ഓസ്ട്രേലിയ. ദൗർഭാഗ്യങ്ങൾ കുടഞ്ഞെറിയാൻ ദക്ഷിണാഫ്രിക്ക. 2015ലെ തോൽവിക്ക് പകരംവീട്ടാൻ ന്യുസീലൻഡ്. പ്രവചനങ്ങൾ അസാധ്യമാക്കുന്ന പാകിസ്ഥാനും ബംഗ്ലാദേശും. ഒടുവില്‍ ജൂലൈ പതിനാലിന് ലോർഡ്‌സില്‍ ലോക കിരീടം ആര്‍ക്കെന്ന് ഉത്തരമാകും. 
 

click me!