'കിരീടവുമായി മടങ്ങിവരൂ'; കോലിപ്പടയ്‌ക്ക് ഋഷഭ് പന്തിന്‍റെ വൈകാരിക ആശംസ

Published : May 29, 2019, 06:09 PM ISTUpdated : May 29, 2019, 06:11 PM IST
'കിരീടവുമായി മടങ്ങിവരൂ';  കോലിപ്പടയ്‌ക്ക് ഋഷഭ് പന്തിന്‍റെ വൈകാരിക ആശംസ

Synopsis

ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടിട്ടും ആശംസയുമായി ഋഷഭ് പന്ത്. പന്തിന്‍റെ ആശംസയ്‌ക്ക് കയ്യടിച്ച് ക്രിക്കറ്റ് പ്രേമികള്‍.

ദില്ലി: കോലിപ്പടയ്ക്ക് ആശംസയുമായി ഋഷഭ് പന്തിന്‍റെ വൈകാരിക ട്വീറ്റ്. ലോകകപ്പ് ടീമിൽ നിന്ന് പന്തിനെ ഒഴിവാക്കിയതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് ഇന്ത്യന്‍ താരത്തിന്‍റെ പ്രതികരണം.

ടീമിന് പുറത്തെങ്കിലും പന്തിന്‍റെ ഹൃദയം കോലിപ്പടയ്‌ക്കൊപ്പമാണ്. 'ഇന്ത്യയുടെ നീലക്കുപ്പായം അണിയുന്നതിനേക്കാള്‍ അഭിമാനകരമായി മറ്റൊന്നുമില്ല. ഇംഗ്ലണ്ടിൽ അപരാജിതരായി മുന്നേറാന്‍ കഴിയട്ടെ.  കിരീടവുമായി മടങ്ങിവരൂ'... ഋഷഭ് പന്ത് ട്വിറ്ററില്‍ കുറിച്ചു.

നാലാം നമ്പറില്‍ എതിര്‍ ബൗളര്‍മാരെ നിലംപരിശാക്കാന്‍ പന്തില്ലാത്തതിന്‍റെ സങ്കടം ആരാധകര്‍ക്കുണ്ടെങ്കിലും  ടീം താല്‍പര്യത്തോളം വലുതല്ല ഒന്നുമെന്ന് പറയുകയാണ് യുവതാരം. ലോകകപ്പ് ടീമിൽ നിന്ന് തഴഞ്ഞതിന് പിന്നാലെ '3 ഡി ഗ്ലാസ്' പരാമര്‍ശത്തിലൂടെ സെലക്ടര്‍മാരെയും വിജയ് ശങ്കറിനെയും പരിഹസിച്ച അമ്പാട്ടി റായുഡുവില്‍ നിന്ന് വ്യത്യ‌സ്തനാവുകയാണ് ഋഷഭ്. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം