'നാലാം നമ്പറില്‍ ഈ താരം'; ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് മുന്‍ താരം പറയുന്നു

By Web TeamFirst Published Jun 4, 2019, 8:58 PM IST
Highlights

ഫേവറിറ്റുകൾ ഇന്ത്യ തന്നെയാണ്. എന്നാല്‍ അതേ സമയം ആതിഥേയരുടെ സമയമാണ് തെളിയാൻ പോകുന്നത്. ഇപ്പോഴില്ലെങ്കിൽ ഇനിയൊരിക്കലും ഇംഗ്ലണ്ടിന് ലോകകിരീടം ലഭിക്കാന്‍ സാധ്യതയില്ലെന്നും കിർമാനി വ്യക്തമാക്കി

ലണ്ടന്‍: പരിചയ സമ്പന്നനല്ലാത്ത വിജയ് ശങ്കറല്ല, യോഗ്യനായ കെ എൽ രാഹുലായിരിക്കണം ഇന്ത്യയുടെ നാലാം നമ്പർ ബാറ്റ്സ്മാനെന്ന് മുൻ വിക്കറ്റ് കീപ്പർ സയ്യിദ് കിർമാനി. 'വിജയ് ശങ്കറിനേക്കാൾ ഏറെ മുന്നിലാണ് രാഹുല്‍'. ബംഗ്ലാദേശിനെതിരായ സെഞ്ച്വറിയിലൂടെ ഇന്ത്യയുടെ നാലാം നമ്പർ കെ എൽ രാഹുൽ ഉറപ്പിക്കുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

ഫേവറിറ്റുകൾ ഇന്ത്യയെങ്കിലും എക്കാലത്തെയും മികച്ച സംഘമായി എത്തുന്ന ഇംഗ്ലണ്ട് ലോകകിരീടമുയർത്താൻ സാധ്യത ഏറെയാണെന്നും കിർമാനി കൂട്ടിച്ചേര്‍ക്കുന്നു. ഫേവറിറ്റുകൾ ഇന്ത്യ തന്നെയാണ്. എന്നാല്‍ അതേ സമയം ആതിഥേയരുടെ സമയമാണ് തെളിയാൻ പോകുന്നത്. ഇപ്പോഴില്ലെങ്കിൽ ഇനിയൊരിക്കലും ഇംഗ്ലണ്ടിന് ലോകകിരീടം ലഭിക്കാന്‍ സാധ്യതയില്ലെന്നും കിർമാനി വ്യക്തമാക്കി.

ഇന്ത്യ കിരീടമുയർത്തിയ 1983 ലോകകപ്പിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. ധോണിയെന്ന വഴികാട്ടിയും സ്പിൻ കൂട്ടുകെട്ടും ഇന്ത്യക്ക് മുതൽക്കൂട്ടാകുമെന്നും ചാഹലിന്‍റെയും കുൽദീപിന്‍റെയും സമീപകാല പ്രകടനങ്ങളിൽ ആശങ്കപ്പെടാനില്ലെന്നും സയ്യിദ് കിർമാനി കൂട്ടിച്ചേർക്കുന്നു.

click me!