'ഏറ്റവും മികച്ച ഇന്നിംഗ്‌സ്'; രോഹിതിനെ പ്രശംസ കൊണ്ട് മൂടി കോലി

Published : Jun 06, 2019, 12:06 PM ISTUpdated : Jun 06, 2019, 12:07 PM IST
'ഏറ്റവും മികച്ച ഇന്നിംഗ്‌സ്'; രോഹിതിനെ പ്രശംസ കൊണ്ട് മൂടി കോലി

Synopsis

രോഹിത് ശര്‍മ്മയെ പ്രശംസിച്ച് നായകന്‍ വിരാട് കോലി. രോഹിതിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് എന്നാണ് കോലിയുടെ പ്രശംസ. 

സതാംപ്‌ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ വിജയ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയെ പ്രശംസിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. രോഹിതിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് എന്നാണ് കോലിയുടെ പ്രശംസ. ദക്ഷിണാഫ്രിക്കയോട് ഇന്ത്യ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയപ്പോള്‍ രോഹിതായിരുന്നു കളിയിലെ താരം.

'ലോകകപ്പിലെ ആദ്യ മത്സരത്തിലെ സമ്മര്‍ദം പരിഗണിക്കുമ്പോള്‍ രോഹിതിന്‍റെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണിത്. രോഹിത് ക്ഷമയോടെ കളിച്ചു, ഏറെ മത്സരങ്ങള്‍ കളിച്ച് പരിചയമുണ്ട്. രോഹിതിനെ പോലൊരു താരത്തില്‍ നിന്ന് വലിയ ഉത്തരവാദിത്വവും പക്വതയും ഇതുപോലെ നമ്മള്‍ പ്രതീക്ഷിക്കുന്നു. രോഹിതിന്‍റെ ഇന്നിംഗ്‌സ് അത്യുജ്ജ്വലമാണെന്നും' ഇന്ത്യന്‍ നായകന്‍ മത്സരശേഷം പറഞ്ഞു. 

സതാംപ്‌ടണില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ സെഞ്ചുറി വീരന്‍ രോഹിത് 144 പന്തില്‍ 122 റണ്‍സുമായി പുറത്താകാതെ നിന്നു. എം എസ് ധോണി(34), കെ എല്‍ രാഹുല്‍(26), ഹാര്‍ദിക് പാണ്ഡ്യ(7 പന്തില്‍ 15*) വിരാട് കോലി(18), ശിഖര്‍ ധവാന്‍(8) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. നേരത്തെ ചാഹലിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 50 ഓവറില്‍ 227/9ല്‍ ഒതുക്കിയത്. ബുമ്രയും ഭുവിയും രണ്ട് വിക്കറ്റ് വീതവും കുല്‍ദീപ് ഒരു വിക്കറ്റും വീഴ്‌ത്തി. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം