കെയിന്‍ വില്യംസണിന്‍റെ 'ബാറ്റും' പാടും; വീഡിയോ

By Web TeamFirst Published Jun 25, 2019, 3:54 PM IST
Highlights

ബാറ്റു കൊണ്ടുള്ള വമ്പന്‍ അടി മാത്രമല്ല തനിക്ക് ഗിറ്റാറും സംഗീതവും വഴങ്ങുമെന്ന് തെളിയിക്കുകയാണ് കെയിന്‍ വില്യംസണ്‍

ലണ്ടന്‍: ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുകയാണ് ന്യൂസിലന്‍ഡ് ടീമും ഒപ്പം ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും. ഈ ലോകകപ്പില്‍ 4 ഇന്നിംഗ്സുകളില്‍ നിന്നു മാത്രം 373 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. വമ്പന്‍ അടി മാത്രമല്ല തനിക്ക് ഗിറ്റാറും സംഗീതവും വഴങ്ങുമെന്ന് തെളിയിക്കുകയാണ് കെയിന്‍ വില്യംസണ്‍.

മൈക്ക് വില്‍ട്ടണിനൊപ്പം ഒരു ലൈവ് സെക്ഷനിലാണ് താരം ബാറ്റിന്‍റെ ആകൃതിയിലുള്ള ഗിറ്റാര്‍ കൈയ്യിലെടുത്തത്. താരത്തിന്‍റെ ഈ വീഡിയോ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ട്വിറ്ററില്‍ ഷെയറു ചെയ്തിട്ടുമുണ്ട്. 
വീഡിയോ കാണാം 

The sound off 's bat is music to the ears, but he took it to another level when he joined Cricketarist Mike Wilton with a 'bat'!pic.twitter.com/4qV0WyHwUk

— Cricket World Cup (@cricketworldcup)
click me!