'നിങ്ങള്‍ക്ക് ഈ കപ്പ് ഇരിക്കട്ടെ',അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കിയ പാക് പരസ്യത്തിന് പൂനം പാണ്ഡെയുടെ ചുട്ട മറുപടി

By Web TeamFirst Published Jun 14, 2019, 12:38 PM IST
Highlights

പാക്കിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുുംബൈ: ബലാക്കോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിന് മറുപടിയുമായി ബോളിവുഡ് നടി പൂനം പാണ്ഡെ. പാക്കിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്സ് ആപ്പില്‍ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവിരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞാണ് പൂനം ഡി കപ്പ് നല്‍കാമെന്നും നിങ്ങള്‍ക്കിതില്‍ ചായയും കുടിക്കാമെന്നും വീഡിയോയയില്‍ പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

My Answer to the Pakistani AD. #IndvsPak World Cup 2019.

A post shared by Poonam Pandey (@ipoonampandey) on Jun 13, 2019 at 5:57am PDT

ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടത്തിന് മുന്നോടിയായായിരുന്നു ടിവി ചാനല്‍ പരസ്യം ഇറക്കിയത്. അഭിനന്ദന്‍ വര്‍ദ്ധമാന്റെ സവിശേഷ മീശയും രൂപ സാദൃശ്യവുമുള്ള ആള്‍ നീല ജഴ്സിയിട്ട് കൈയ്യില്‍ ചായകോപ്പയുമായി ക്യാമറക്ക് മുന്നില്‍ സംസാരിക്കുന്നതായിരുന്നു പരസ്യം.

പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട വീഡിയോക്ക് സമാനമായാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്. ടോസ് നേടിയാല്‍ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച് ചോദിക്കുമ്പോള്‍ അയാം സോറി, അക്കാര്യം പറയാന്‍ എനിക്ക് അനുമതിയില്ലെന്ന് മറുപടി പറയുന്നു. ചോദ്യം ചെയ്യലിനിടയില്‍ അഭിനന്ദന്‍ പറഞ്ഞതും ഇതേ ഉത്തരമായിരുന്നു. ഒടുവില്‍ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചായ നല്ലതായിരുന്നെന്നും അഭിനേതാവ് ഉത്തരം പറയുന്നു.

എങ്കില്‍ നിങ്ങള്‍ക്ക് പോകാമെന്ന് പറയുമ്പോള്‍ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്, കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്.

click me!