
ലണ്ടന്‍: വസ്ത്രങ്ങളിലും ഹെയര്‍സ്റ്റൈലിലും എന്നും വ്യത്യസ്ഥത കണ്ടെത്തുന്നയാളാണ് ക്രിസ് ഗെയ്‍ല്‍. ഗെയ്‍ലിന്‍റെ ഭാര്യ നടാഷയാണ് ഇതിനെല്ലാം പിന്നില്‍. വ്യത്യസ്ഥ രീതിയിലുള്ള വസ്ത്രങ്ങളുടെ വലിയ ശേഖരമുണ്ട് വിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‍ലിന്.
ഗ്രൗണ്ടിന് പുറത്ത് ഫ്രീക്ക് ലുക്കിലേ ഗെയ്‍ല്‍ നടക്കാറുള്ളൂ. ഡിസൈനറായ ഭാര്യയുണ്ടെങ്കില്‍ ഇതൊക്കെ വളരെ എളുപ്പം. ജമൈക്കയിലെ പ്രമുഖ ഫാഷൻ ഡിസൈനറാണ് ഗെയ്‍ലിന്‍റെ ഭാര്യയായ 33 കാരി നടാഷ ബെറിഡ്ജ്. അള്‍ട്ര എന്ന ബ്രാൻഡില്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ തയ്യാറാക്കുന്നു.
നിരവധി ഫാഷൻ ഷോകളും സംഘടിപ്പിക്കുന്നു. 2 ലക്ഷം ഡോളറാണ് ഇതില്‍നിന്ന് മാത്രമുള്ള വാര്‍ഷിക വരുമാനം. ഇനി ക്രിസ് ഗെയ്‍ലിന്‍റെ ഹെയര്‍ സ്റ്റൈലിലേക്ക്. ഇടക്കിടെ മാറുന്ന ഹെയര്‍സ്റ്റൈലിന് പിന്നിലും നടാഷയുടെ കൈകള്‍ തന്നെ. 2009ലാണ് ഗെയ്‍ലും നടാഷ ബെറിഡ്ജും വിവാഹിതരായത്. മൂന്ന് വയസുകാരി ക്രിസ് അലീന മകളും