കോലി വാക്കു പാലിച്ചു; ചാരുലത മുത്തശ്ശി ഇന്ത്യ-ശ്രീലങ്ക മത്സരത്തിനുമെത്തി

By Web TeamFirst Published Jul 6, 2019, 7:51 PM IST
Highlights

പറഞ്ഞ വാക്ക് കോലി പാലിച്ചപ്പോള്‍ ലീഡ്സില്‍ ഇന്ത്യ-ശ്രീലങ്ക മത്സരം കാണാനും മുത്തശ്ശിയെത്തി. ടിക്കറ്റ് അടക്കം വിരാട് കോലി അയച്ച കത്തും മുത്തശ്ശി കളി കാണുന്ന ചിത്രവും ബിസിസിഐയാണ് ട്വിറ്ററിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.

ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യാ-ബംഗ്ലാദേശ് മത്സരം കാണാനെത്തിയ 87കാരി മുത്തശ്ശി ചാരുലത പട്ടേലിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നല്‍കിയ വാക്കു പാലിച്ചു. സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയുടെ വൈറല്‍ ആരാധികയായ മുത്തശ്ശിക്ക് ഇനിയുള്ള ഇന്ത്യയുടെ എല്ലാ മത്സരത്തിനും ടിക്കറ്റ് എത്തിച്ചുകൊടുക്കുമെന്ന് കോലി ബംഗ്ലാദേശിനെതിരയെ ജയിച്ചശേഷം അവരെ നേരില്‍ക്കണ്ട് കോലി ഉറപ്പു നല്‍കിയിരുന്നു.

പറഞ്ഞ വാക്ക് കോലി പാലിച്ചപ്പോള്‍ ലീഡ്സില്‍ ഇന്ത്യ-ശ്രീലങ്ക മത്സരം കാണാനും മുത്തശ്ശിയെത്തി. ടിക്കറ്റ് അടക്കം വിരാട് കോലി അയച്ച കത്തും മുത്തശ്ശി കളി കാണുന്ന ചിത്രവും ബിസിസിഐയാണ് ട്വിറ്ററിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.

Hello Charulata ji. captain promised her tickets and our superfan is here with us is in Leeds.😊 pic.twitter.com/lKqbVllLjc

— BCCI (@BCCI)

പ്രിയപ്പെട്ട ചാരുലതാ ജി, ക്രിക്കറ്റിനോടും ഇന്ത്യന്‍ ടീമിനോടുമുള്ള താങ്കളുടെ ആവേശം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. നിങ്ങളും കുടുംബവും ഇന്ത്യയുടെ മത്സരങ്ങള്‍ ആസ്വദിച്ചാലും. സ്നേഹത്തോടെ വിരാട് കോലി എന്നെഴുതിയ കുറിപ്പാണ് കോലി ടിക്കറ്റിനൊപ്പം അയച്ചുകൊടുത്തത്.

 

ബംഗ്ലാദേശിനെതിരായ മത്സരശേഷം വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചാരുലത മുത്തശ്ശിയെ നേരില്‍ക്കണ്ട് സംസാരിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.

Also would like to thank all our fans for all the love & support & especially Charulata Patel ji. She's 87 and probably one of the most passionate & dedicated fans I've ever seen. Age is just a number, passion takes you leaps & bounds. With her blessings, on to the next one. 🙏🏼😇 pic.twitter.com/XHII8zw1F2

— Virat Kohli (@imVkohli)
click me!