ലോകകപ്പ് ജേതാക്കള്‍ക്ക് കോടിക്കിലുക്കം; വമ്പന്‍ സമ്മാനത്തുക പ്രഖ്യാപിച്ചു

By Web TeamFirst Published May 17, 2019, 5:18 PM IST
Highlights

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണ ജേതാക്കള്‍ക്ക് ലഭിക്കുക. ലീഗ് മത്സരങ്ങള്‍ ജയിച്ചാലും സന്തോഷിക്കാനേറെ.

ലണ്ടന്‍: ഏകദിന ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് ഐസിസിയുടെ കോടിക്കിലുക്കം. ജേതാക്കള്‍ക്ക് നാല് മില്യണ്‍ യു എസ് ഡോളറാണ് സമ്മാനത്തുക. ലോകകപ്പ് ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. കഴിഞ്ഞ തവണ ചാമ്പ്യന്‍ ടീമിന് 3.75 മില്യണ്‍ യുഎസ് ഡോളറായിരുന്നു സമ്മാനത്തുകയായി ലഭിച്ചത്.

റണ്‍‌അപ്പ് ആകുന്ന ടീമിന് രണ്ട് മില്യണ്‍ യുഎസ് ഡോളറും സമ്മാനത്തുകയായി ലഭിക്കും. സെമി ഫൈനലില്‍ തോല്‍ക്കുന്ന രണ്ട് ടീമിനും സന്തോഷിക്കാനേറെയുണ്ട്. 800,000 യുഎസ് ഡോളറാണ് ലഭിക്കുക. ലീഗ് മത്സരങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 40,000 യുഎസ് ഡോളര്‍ വീതവും കീശയിലാകും. എന്നാല്‍ കഴിഞ്ഞ ലോകകപ്പിലെ പോലെ തന്നെ ആകെ സമ്മാനത്തുക 10 മില്യണ്‍ യുഎസ് ഡോളറായി തുടരും.

മെയ് 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായാണ് ലോകകപ്പ് നടക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും രണ്ട് തവണ ജേതാക്കളായ ഇന്ത്യയുമാണ് ലോകകപ്പിലെ ഫേവറേറ്റുകള്‍. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ലോകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!