ഇന്ത്യ- കിവീസ് സെമി: ഇന്നും മഴ മത്സരം മുടക്കിയാല്‍ സംഭവിക്കുക ഇതാണ്

By Web TeamFirst Published Jul 10, 2019, 8:44 AM IST
Highlights

റിസര്‍വ് ദിനവും മഴ വില്ലനായാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക.

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഇന്ത്യ- ന്യൂസിലന്‍ഡ് ആദ്യ സെമി ഇന്നലെ മഴ കുളമാക്കിയിരുന്നു. ഇതോടെ രണ്ടാം ദിനത്തിലേക്ക് മാറ്റിയ മത്സരം ഇന്ന് പുനരാരംഭിക്കും. ഇന്നും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിനെ അത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വിരളമാണ്. 

ഇന്നും മത്സരം മഴ മുടക്കിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ സ്ഥാനത്തെത്തിയത് ഇന്ത്യയായതിനാല്‍ നീലപ്പട നേരിട്ട് ഫൈനലിലെത്തുമെന്ന് ചുരുക്കം. എന്നാല്‍ ഇന്നലത്തെ ഭേദപ്പെട്ട സ്‌കോറില്‍ കരുത്തരായ ഇന്ത്യക്കെതിരെ ബാറ്റിംഗ് പുനരാരംഭിക്കേണ്ടതുണ്ട് കിവീസിന്.

ഓള്‍ഡ് ട്രഫോര്‍ഡില്‍ ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്. മണിക്കൂറുകളോളം കളി തടസപ്പെട്ടു. മത്സരം തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഇടവിട്ട് മഴ എത്തിയതോടെ മത്സരം റിസര്‍വ് ദിനത്തിലേക്ക് നീളുകയായിരുന്നു.

click me!