റെക്കോർഡ് സെഞ്ചുറി: ഹിറ്റ്മാന് അഭിനന്ദനവുമായി മന്ത്രി എംഎം മണി

Published : Jul 06, 2019, 11:59 PM ISTUpdated : Jul 07, 2019, 10:41 AM IST
റെക്കോർഡ് സെഞ്ചുറി: ഹിറ്റ്മാന് അഭിനന്ദനവുമായി മന്ത്രി എംഎം മണി

Synopsis

രോഹിത് ശർമ്മയുടെയും കെഎൽ രാഹുലിന്റെയും സെഞ്ചുറി മികവിൽ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഏഴ് വിക്കറ്റിനാണ് കോലിപ്പട ജയിച്ചത്

തിരുവനന്തപുരം: ലോകകപ്പിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയ്ക്ക് അഭിനന്ദനവുമായി കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. തുടർച്ചയായി മൂന്നാമത്തെ സെഞ്ചുറിയും ഈ ലോകകപ്പിലെ അഞ്ചാമത്തെ സെഞ്ചുറിയുമാണ്  ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ രോഹിത് ശർമ്മ കുറിച്ചത്.

"ഒരു ലോകകപ്പിൽ 5 സെഞ്ചുറി നേടി ലോക റെക്കാർഡ് നേടുകയും സെഞ്ചുറികളിൽ ഹാട്രിക് നേടുകയും ചെയ്ത രോഹിത് ശർമ്മക്ക് അഭിനന്ദനങ്ങൾ," എന്നാണ് ഹിറ്റ്മാന്റെ ചിത്രത്തിനൊപ്പം മന്ത്രി മണി കുറിച്ചിരിക്കുന്നത്. ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ 103 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്.

തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഏഴ് വിക്കറ്റിനാണ് കോലിപ്പട ജയിച്ചത്. ശ്രീലങ്കയുടെ 264 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 43.3 ഓവറില്‍ ജയത്തിലെത്തി. ഇതോടെ ടൂര്‍ണമെന്‍റില്‍ നിന്ന് ലങ്കയുടെ മടക്കം നിരാശയോടെയായി.

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം