വിക്കറ്റിന് പിന്നില്‍ ധോണി തന്നെ 'തല'; റെക്കോര്‍ഡ്

By Web TeamFirst Published Jul 10, 2019, 9:29 AM IST
Highlights

ഒരു റെക്കോർഡ് കൂടി സ്വന്തം പേരിൽ ചേർത്ത് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി.

മാഞ്ചസ്റ്റര്‍: ഏകദിന ക്രിക്കറ്റിൽ ഒരു റെക്കോർഡ് കൂടി സ്വന്തം പേരിൽ ചേർത്ത് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി. 350 ഏകദിനങ്ങളിൽ തുടർച്ചയായി വിക്കറ്റ് കീപ്പറായ ആദ്യ താരം എന്ന നേട്ടം ധോണി സ്വന്തമാക്കി. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിന് എതിരെയാണ് ധോണി ചരിത്രം കുറിച്ചത്. 

ഏകദിനത്തില്‍ 350 മത്സരങ്ങളില്‍ നിന്ന് 444 പേരെയാണ് വിക്കറ്റ് കീപ്പിംഗിലൂടെ ധോണി പുറത്താക്കിയത്. ഇതില്‍ 321 ക്യാച്ചുകളും 123 സ്റ്റംപിങും ഉള്‍പ്പെടുന്നു. കൂടുതല്‍ പേരെ പുറത്താക്കിയ താരങ്ങളില്‍ കുമാര്‍ സംഗക്കാരയ്‌ക്കും(404 മത്സരങ്ങളില്‍ 482), ആദം ഗില്‍ ഗില്‍ക്രിസ്റ്റിനും(287 മത്സരങ്ങളില്‍ 472) പിന്നില്‍ മൂന്നാം സ്ഥാനത്തുണ്ട് എം എസ് ധോണി. 

ഇന്ത്യ- ന്യൂസീലന്‍ഡ് സെമി ഇന്നലെ മഴ തടസപ്പെടുത്തിയിരുന്നു. ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്. ഇതോടെ മത്സരം റിസര്‍വ് ദിനമായ ഇന്ന് ഇന്നലത്തെ സ്‌കോറില്‍ പുനരാരംഭിക്കും. റോസ് ടെയ്‍ലറും(67 റൺസ്) മൂന്ന് റൺസുമായി ടോം ലഥാമാണ് ക്രീസിൽ.

click me!