
റാഞ്ചി: ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ചിത്രകാരനാവുമെന്ന് എം എസ് ധോണി. കുട്ടിക്കാലത്തെ മോഹമായിരുന്ന ചിത്രപ്രദർശനം നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. വരച്ച ചിത്രങ്ങള്‍ കാട്ടുന്ന ധോണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായി മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന് ശേഷം ധോണി ഏകദിന ക്രിക്കറ്റിനോട് വിടപറയുമെന്ന് കരുതുന്നവരുണ്ട്. ടെസ്റ്റില്‍ നിന്ന് 2014ല്‍ ധോണി പാഡഴിച്ചിരുന്നു. ഏകദിനത്തില്‍ 341 മത്സരങ്ങളില്‍ നിന്ന് 50.72 ശരാശരിയില്‍ 10,500 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 10 സെഞ്ചുറികളും 71 അര്‍ദ്ധ സെഞ്ചുറികളും ഇതിലുള്‍പ്പെടുന്നു.
എന്നാല്‍ ക്രിക്കറ്റിനോട് പൂര്‍ണമായും ധോണി അടുത്തൊന്നും വിടപറയാന്‍ സാധ്യതയില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി അടുത്ത സീസണിലും കളിക്കുമെന്ന് നായകനായ ധോണി നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണ് ധോണി. ജൂണ്‍ അഞ്ചിന് സതാംപ്റ്റണില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക. |