ഹോപ്പിന് പിഴച്ചപ്പോള്‍ ധോണിക്ക് ലോട്ടറി; ഇന്ത്യക്ക് മഹാഭാഗ്യം

Published : Jun 27, 2019, 05:52 PM ISTUpdated : Jun 27, 2019, 05:54 PM IST
ഹോപ്പിന് പിഴച്ചപ്പോള്‍ ധോണിക്ക് ലോട്ടറി; ഇന്ത്യക്ക് മഹാഭാഗ്യം

Synopsis

ധോണിയെ സ്റ്റംപിംഗിലൂടെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പ്. 33-ാം ഓവറില്‍ ഫാബിയന്‍ അലന്‍റെ പന്തിലാണ് സംഭവം

മാഞ്ചസ്റ്റര്‍: ലോക ക്രിക്കറ്റില്‍ വിക്കറ്റിന് പിന്നിലെ മിന്നല്‍പ്പിണറാണ് എം എസ് ധോണി. ധോണിയുടെ മിന്നല്‍ സ്റ്റംപിംഗിന്‍റെ വേഗം നിരവധി താരങ്ങള്‍ ഇതിനകം അറിഞ്ഞിട്ടുണ്ട്. ധോണി വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ മുന്നോട്ട് കയറി ബാറ്റ്സ്‌മാന്‍മാര്‍ ഷോട്ടിന് ശ്രമിക്കരുത് എന്നൊരു ശൈലി തന്നെ രൂപപ്പെട്ടു.

എന്നാല്‍, ഇപ്പോള്‍ ധോണിയെ സ്റ്റംപിംഗിലൂടെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പ്. 33-ാം ഓവറില്‍ ഫാബിയന്‍ അലന്‍റെ പന്തിലാണ് സംഭവം. അലനെ മുന്നോട്ട് കയറി അടിക്കാന്‍ ശ്രമിച്ച ധോണിക്ക് പിഴച്ചു.

വളരെയധികം മുന്നോട്ട് കയറി പോയ ധോണിയെ സ്റ്റംപ് ചെയ്യാന്‍ അവസരം ലഭിച്ച ഹോപ്പിന് പക്ഷേ പന്ത് കെെയില്‍ നിയന്ത്രിക്കാനായില്ല. ക്രീസില്‍ തിരിച്ച് കയറുന്നതിന് മുമ്പ് വീണ്ടും അവസരമുണ്ടായിരുന്നെങ്കിലും അതും മുതലാക്കാന്‍ ഹോപ്പിന് സാധിച്ചില്ല.

 

ആകെ രണ്ട് വട്ടം മാത്രമാണ് ധോണി സ്റ്റംപിംഗിലൂടെ പുറത്തായിട്ടുള്ളൂ. 2015 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ആദ്യ പുറത്താകല്‍. രണ്ടാമത്തേത് അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തിലും. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം