ഇക്കുറി സെഞ്ചുറി നാല്; ഇതിഹാസത്തിന്‍റെ റെക്കോര്‍ഡിനൊപ്പം രോഹിത്

Published : Jul 02, 2019, 06:38 PM ISTUpdated : Jul 02, 2019, 06:44 PM IST
ഇക്കുറി സെഞ്ചുറി നാല്; ഇതിഹാസത്തിന്‍റെ റെക്കോര്‍ഡിനൊപ്പം രോഹിത്

Synopsis

ബംഗ്ലാദേശിനെതിരായ സെഞ്ചുറിയോടെ സംഗക്കാരയുടെ നേട്ടത്തിനൊപ്പമെത്തി ഇന്ത്യയുടെ ഹിറ്റ്‌മാന്‍. 

ബര്‍മിംഗ്‌ഹാം: ഈ ലോകകപ്പിലെ തന്‍റെ നാലാം സെഞ്ചുറിയും കുറിച്ചതോടെ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി രോഹിത് ശര്‍മ്മ. സംഗക്കാരയാണ് ഒരു ലോകകപ്പില്‍ നാല് സെഞ്ചുറികള്‍ മുന്‍പ് നേടിയിട്ടുള്ള ഏക താരം.

മാര്‍‌ക് വോ(1996), സൗരവ് ഗാംഗുലി(2003), മാത്യു ഹെയ്‌ഡന്‍(2007) എന്നിവര്‍ മൂന്ന് സെ‍ഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. 

ബംഗ്ലാദേശിനെതിരെ രോഹിത് 90 പന്തില്‍ അഞ്ച് സിക്‌സുകളടക്കം സെഞ്ചുറി പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ ഹിറ്റ്‌മാന്‍റെ 26-ാം ശതകവും ഈ ലോകകപ്പിലെ നാലാം സെഞ്ചുറിയുമാണിത്. എന്നാല്‍ 92 പന്തില്‍ 104 റണ്‍സെടുത്ത രോഹിതിനെ 30-ാം ഓവറിലെ രണ്ടാം പന്തില്‍ സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം