'അന്ന് വിരമിക്കലിനെക്കുറിച്ച് ആലോചിച്ചിരുന്നു'; തീരുമാനം മാറ്റാന്‍ കാരണം വിവിയന്‍ റിച്ചാര്‍ഡ്സെന്ന് സച്ചിന്‍

Published : Jun 03, 2019, 09:05 AM ISTUpdated : Jun 03, 2019, 09:08 AM IST
'അന്ന് വിരമിക്കലിനെക്കുറിച്ച് ആലോചിച്ചിരുന്നു'; തീരുമാനം മാറ്റാന്‍ കാരണം വിവിയന്‍ റിച്ചാര്‍ഡ്സെന്ന് സച്ചിന്‍

Synopsis

ആസമയത്ത് ഇന്ത്യൻ ക്രിക്കറ്റിൽ പൊതുവെ ആരോഗ്യകരമായ കാര്യങ്ങളായിരുന്നില്ല നടന്നിരുന്നത്. ക്രിക്കറ്റ് ഉപേക്ഷിക്കാമെന്ന് 90 ശതമാനവും തീരുമാനിച്ചിരുന്നുവെന്നും സച്ചിന്‍

ലണ്ടന്‍: 2007ൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആലോചിച്ചിരുന്നുവെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. വിവിയൻ റിച്ചാർഡ്സിന്‍റെ ഉപദേശപ്രകാരമാണ് വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിൻമാറിയതെന്നും സച്ചിൻ പറഞ്ഞു. 2007 ലോകകപ്പിൽ ഇന്ത്യൻ ടീം ആദ്യറൗണ്ടിൽ പുറത്തായതാണ് തന്‍റെ ക്രിക്കറ്റ് ജീവിതത്തിലെ മോശം കാലഘട്ടം. 

ഇന്ത്യൻ ക്രിക്കറ്റിൽ പൊതുവെ ആരോഗ്യകരമായ കാര്യങ്ങളായിരുന്നില്ല നടന്നിരുന്നത്. ക്രിക്കറ്റ് ഉപേക്ഷിക്കാമെന്ന് 90 ശതമാനവും തീരുമാനിച്ചിരുന്നു. അപ്പോഴാണ് വിവിയൻ റിച്ചാർഡ്സ് ഫോണിൽ വിളിച്ചത്. ഇനിയും ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ ഉണ്ടെന്നും വിരമിക്കൽ തീരുമാനം മാറ്റണമെന്നും അദ്ദേഹം ഉപദേശിച്ചുവെന്നും സച്ചിൻ പറഞ്ഞു.

ഇത്തവണത്തെ ലോകകപ്പിൽ ഇംഗ്ലണ്ട്, ഇന്ത്യ , ഓസ്ട്രേലിയ എന്നിവ‍ർക്കാണ് കിരീടസാധ്യതയെന്നും ഈമാസം പതിനാറിന് പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ ജയിക്കുമെന്നും സച്ചിൻ കൂട്ടിച്ചേര്‍ത്തു. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം