
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആവേശപ്പോരാട്ടം നടന്നദിവസം കാണികളുടെ മനം കവർന്ന മറ്റൊരാൾകൂടി ഗാലറിയിൽ ഉണ്ടായിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ മകൾ സിവ ധോണി. ഗാലറിയിൽ ഇന്ത്യൻ ടീമിന് വിജയാരവം മുഴക്കുന്ന സിവയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത മാഞ്ചസ്റ്റർ സ്റ്റേഡിയത്തിൽനിന്ന് സിവയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടൻ സെയ്ഫ് അലിഖാൻ.
നേരത്തെ പാകിസ്ഥാനെതിരായ ഇന്ത്യന്‍ ടീമിന്‍റെ വിജയം ഗാലറിയില്‍ ഋഷഭ് പന്തിനൊപ്പം ആഘോഷിക്കുന്ന സിവയുടെ വീഡിയോ വൈറലായിരുന്നു. കൈയ്യില്‍ മിഠായിയുമായാണ് പന്ത് സിവയ്ക്കൊപ്പം ഇരിക്കുന്നത്. ഇരുവരും മത്സരിച്ച് കൂകിവിളിക്കുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസമാണ് ഋഷഭ് പന്ത് കരുതല്‍ താരമായി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്.
മാഞ്ചസ്റ്റർ സ്റ്റേഡിയത്തിൽ നടി പൂജ ബേധിയുടെ മകൾക്കൊപ്പം നിൽക്കുന്ന സെയ്ഫിന്റെ ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. സെയ്ഫിനെ കൂടാതെ ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം കാണാൻ ഓൾഡ് ട്രാഫോർഡിലെ കളിക്കളത്തിൽ തമിഴകത്തെ സൂപ്പർതാരങ്ങളായ നടൻ ശിവകാർത്തികേയനും ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദറും എത്തിയിരുന്നു.