ലോകകപ്പ് ചാമ്പ്യന്‍മാരെ പ്രവചിച്ച് സ്റ്റീവ് വോ

Published : Jul 13, 2019, 06:51 PM ISTUpdated : Jul 13, 2019, 06:55 PM IST
ലോകകപ്പ് ചാമ്പ്യന്‍മാരെ പ്രവചിച്ച് സ്റ്റീവ് വോ

Synopsis

ലോര്‍ഡ്സ് ഇതിന് മുന്‍പ് ഒരു ലോകകപ്പ് ഫൈനലിന് വേദിയായപ്പോള്‍ കിരീടം ഉയര്‍ത്തിയത് സ്റ്റീവ് വോയാണ്.

ലണ്ടന്‍: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ച് ഇംഗ്ലണ്ട് ചാമ്പ്യന്‍മാരാകുമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം സ്റ്റീവ് വോ. സെമിയിൽ ഇന്ത്യയുടെ തോൽവി അപ്രതീക്ഷിതമെന്നും വോ പറഞ്ഞു. 

ലോര്‍ഡ്സ് ഇതിന് മുന്‍പ് ഒരു ലോകകപ്പ് ഫൈനലിന് വേദിയായപ്പോള്‍ കിരീടം ഉയര്‍ത്തിയത് സ്റ്റീവ് വോയാണ്. രണ്ട് പതിറ്റാണ്ടിന് ശേഷമുളള ലോര്‍ഡ്സ് ഫൈനലില്‍ കിരീടമുയര്‍ത്തുക ഓയിന്‍ മോര്‍ഗന്‍ എന്ന് തറപ്പിച്ചുപറയുന്നു ഓസ്‌ട്രേലിയന്‍ ഇതിഹാസം.

'സെമിയിൽ ഇന്ത്യയെ തോൽപ്പിച്ചെങ്കിലും ന്യൂസിലന്‍ഡ് താരതമ്യേന ദുര്‍ബലര്‍ തന്നെയാണ്. സെമിയിൽ ധോണി റൺഔട്ടാകും വരെ ഇന്ത്യക്ക് ജയസാധ്യത ഉണ്ടായിരുന്നെന്നും മുന്‍ നായകനെതിരായ വിമര്‍ശനങ്ങള്‍ അനുചിതമാണെന്നും' സ്റ്റീവ് വോ അഭിപ്രായപ്പെട്ടു.

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം