ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് മത്സരത്തില്‍ പിറന്നു.
ലണ്ടന്‍: ഒട്ടേറെ ലോകോത്തര ക്യാച്ചുകള്‍ പിറന്ന ലോകകപ്പാണ് പുരോഗമിക്കുന്നത്. ഇന്നത്തെ ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് മത്സരത്തിലും ഇക്കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാവുന്ന ഒരു സുന്ദരന്‍ ക്യാച്ച് കാണാനായി. ഓസ്ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്സ്മാന് സ്റ്റീവ് സ്മിത്താണ് മാര്ട്ടിന് ഗപ്റ്റിലിന്റെ വണ്ടര്‍ ക്യാച്ചില്‍ പുറത്തായത്.
Oh, stop booing him you idiots! Steven Smith gets snared by a stunner from Martin Guptill, and what does the civilized crowd at the Lord's do? They boo him. (via: ) pic.twitter.com/HdoeVAxNFq
— Bidhi Singhal (@bidhisi)🎙 "Outstanding, Martin Guptill - what about this catch!"
Simply magical leap from ✨
Watch take on live on Sky Sports Cricket World Cup or follow: https://t.co/qvcUSPXMrx pic.twitter.com/8rwFGLWLqC
ഓസീസ് ഇന്നിംഗ്സിലെ 12-ാം ഓവറില്‍ ലോക്കി ഫെര്‍ഗൂസണിന്റെ പന്തിലായിരുന്നു സംഭവം. ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത നില്‍ക്കെ ഫെര്‍ഗൂസണിന്റെ ബൗണ്‍സറില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച സ്മിത്തിന് പിഴച്ചു. ലെഗ് ഗള്ളിയില്‍ മാര്ട്ടിന് ഗപ്റ്റിലിന്റെ ഒറ്റകൈയന്‍ പറക്കും ക്യാച്ച്. രണ്ട് ക്യാച്ചുകള്‍ നിലത്തിട്ട ശേഷമായിരുന്നു ഗപ്റ്റിലിന്റെ ഈ പാറിപ്പറക്കല്‍.
ക്യാച്ച് കാണാന്‍ ക്ലിക്ക് ചെയ്യുക