ധോണി റിവ്യൂ സിസ്റ്റം ഇത്തവണയും കിറുകൃത്യം; പണികിട്ടി സ്‌മിത്ത്

Published : Jun 09, 2019, 10:49 PM IST
ധോണി റിവ്യൂ സിസ്റ്റം ഇത്തവണയും കിറുകൃത്യം; പണികിട്ടി സ്‌മിത്ത്

Synopsis

ലോകകപ്പില്‍ ഓസ‌്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ധോണി റിവ്യൂ സിസ്റ്റം വിജയിക്കുന്നത് വീണ്ടും ആരാധകര്‍ക്ക് കാണാനായി.

ഓവല്‍: ക്രിക്കറ്റ് ലോകത്ത് പലതവണ പറഞ്ഞുകേട്ട പ്രയോഗമാണ് ധോണി റിവ്യൂ സിസ്റ്റം. ഡിആര്‍എസിന് ആരാധകര്‍ നല്‍കിയ ഓമനപ്പേരാണ് ഇതെന്നും പറയാം. ഡിആര്‍എസ് എടുക്കുന്ന കാര്യത്തില്‍ ധോണിയോളം കൃത്യതയുള്ളവര്‍ മറ്റാരുമില്ല എന്നതുതന്നെ കാരണം. 

ലോകകപ്പില്‍ ഓസ‌്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ധോണി റിവ്യൂ സിസ്റ്റം വിജയിക്കുന്നത് വീണ്ടും ആരാധകര്‍ക്ക് കാണാനായി. മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരുന്ന സ്റ്റീവ് സ്‌മിത്തിനാണ് ഇത്തവണ പണികിട്ടിയത്. 40-ാം ഓവര്‍ എറിഞ്ഞ ഭുവിയുടെ പന്തില്‍ സംഭവിച്ചതിങ്ങനെ. 

ഭുവിയുടെ നാലാം പന്തില്‍ പന്ത് പാഡില്‍ തട്ടിയെങ്കിലും അംപയര്‍ ഔട്ട് അനുവദിച്ചില്ല. ഉടന്‍ നായകന്‍ വിരാട് കോലി വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ സഹായം തേടി. സ്‌മിത്തിന്‍റെ ബാറ്റില്‍ പന്ത് തട്ടിയിട്ടില്ലെന്നും ലൈനും ബൗണ്‍സും വ്യക്തമായിരുന്ന ധോണി ഡിആര്‍എസിന് നിര്‍ദേശിച്ചു. ഫലമോ, 70 പന്തില്‍ 69 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്ന സ്‌മിത്ത് പുറത്ത്!.

ധോണി റിവ്യൂ സിസ്റ്റം കാണാന്‍ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം