ഡിവിലിയേഴ്സിന് പിന്തുണയുമായി ഇന്ത്യന്‍ സൂപ്പര്‍ താരം

By Web TeamFirst Published Jun 7, 2019, 6:10 PM IST
Highlights

ഒരു വര്‍ഷം മുന്‍പ് വിരമിച്ച ഡിവില്ലിയേഴ്സിനെ തിരികെ വിളിക്കുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.

ലണ്ടന്‍: ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എബിഡിവിലിയേഴ്സിന് പിന്തുണയുമായി നടന്‍ സിദ്ധാര്‍ത്ഥ്. ലോകകപ്പ് ടീമില്‍ അംഗമാക്കണമെന്ന എബി ഡിവില്ലിയേഴ്സിന്‍റെ അഭ്യര്‍ത്ഥന ദക്ഷിണാഫ്രിക്കൻ ടീം മാനേജ്‌മെന്റ് തള്ളിയെന്ന ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ ട്വിറ്റ് ഷെയറു ചെയ്തു കൊണ്ടാണ് താരം എബിഡിയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. ലോകകപ്പ് മത്സരങ്ങളിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന എബി ഡിവില്ലിയേഴ്സിനോട് ആരും നോ പറയരുതെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. 

Nobody says no to ! https://t.co/XNslCv8Htd

— Siddharth (@Actor_Siddharth)

ലോകകപ്പ് ടീമില്‍ അംഗമാക്കണമെന്ന എ ബി ഡിവില്ലിയേഴ്സിന്‍റെ അഭ്യര്‍ത്ഥന ദക്ഷിണാഫ്രിക്കൻ ടീം മാനേജ്‌മെന്റ് തള്ളിയിരുന്നതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ എബിഡിക്ക് പിന്തുണയുമായി നിരവധി ക്രിക്കറ്റ് താരങ്ങളും താരത്തിന്‍റെ ആരാധകരും രംഗത്തെത്തി. 

ഒരു വര്‍ഷം മുന്‍പ് വിരമിച്ച ഡിവില്ലിയേഴ്സിനെ തിരികെ വിളിക്കുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. എബിഡി ലോകകപ്പ് ടീമില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിനായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസിനെയും പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണെയും എബിഡി കണ്ടിരുന്നതായും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകകപ്പില്‍ തുടക്കം മുതലേ ദക്ഷിണാഫ്രിക്ക മോശം പ്രകടനമാണ് നടത്തുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനോടും പിന്നീട് ബംഗ്ലാദേശിനോടും ഇന്ത്യയോടും ടീം തോല്‍വി സമ്മതിക്കുകയായിരുന്നു. 

click me!