ന്യൂസിലന്‍ഡിനെതിരായ മത്സരം ഉപേക്ഷിച്ചത് പാകിസ്ഥാനെതിരായ പോരാട്ടത്തെ ബാധിക്കില്ല; വിരാട് കോലി

Published : Jun 14, 2019, 08:39 AM ISTUpdated : Jun 14, 2019, 08:48 AM IST
ന്യൂസിലന്‍ഡിനെതിരായ മത്സരം ഉപേക്ഷിച്ചത് പാകിസ്ഥാനെതിരായ പോരാട്ടത്തെ ബാധിക്കില്ല; വിരാട് കോലി

Synopsis

ഇന്ത്യ-പാകിസ്ഥാൻ മത്സരം ലോക ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരമാണെന്നും കോലി 

ലണ്ടന്‍: ന്യൂസിലൻഡിനെതിരായ മത്സരം ഒറ്റപ്പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത് പാകിസ്ഥാനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ബാധിക്കില്ലെന്ന് ക്യാപ്റ്റൻ വിരാട് കോലി. ഇന്ത്യ-പാകിസ്ഥാൻ മത്സരം ലോക ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരമാണെന്നും കോലി കൂട്ടിച്ചേര്‍ത്തു. 

ട്രെന്‍റ് ബ്രിഡ്ജിൽ മഴ അരങ്ങുവാണപ്പോൾ ഇന്ത്യക്ക് പരിശീലനത്തിന് പോലും ഗ്രൗണ്ടിലിറങ്ങാനായില്ല. ഇതോടെ, പരുക്കേറ്റ ശിഖർ ധവാന് പകരം ടീമിൽ വരുത്തുന്ന മാറ്റങ്ങൾ എങ്ങനെയെന്നറിയാൻ ഞായറാഴ്ചവരെ കാത്തിരിക്കണം. മാഞ്ചസ്റ്ററിൽ ഇന്ത്യയെ കാത്തിരിക്കുന്നത് അയൽക്കാരും ചിരവൈരികളുമായ പാകിസ്ഥാനാണ്.

പരിചയ സമ്പന്നരായ താരങ്ങൾക്ക് പാകിസ്ഥാനെതിരായ മത്സരം സമ്മർദ്ദമുണ്ടാക്കില്ല. ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാന് ഇതുവരെ ഇന്ത്യയെ തോൽപിക്കാനായിട്ടില്ല. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടാൻ കൂടിയുണ്ട് ഇത്തവണ വിരാട് കോലിക്കും സംഘത്തിനും.

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം