ഇമ്രാന്‍ താഹിര്‍ ചെറിയ ആളല്ല; സ്വന്തമാക്കിയത് മിന്നും റെക്കോര്‍ഡ്

Published : Jun 24, 2019, 10:39 AM ISTUpdated : Jun 24, 2019, 05:03 PM IST
ഇമ്രാന്‍ താഹിര്‍ ചെറിയ ആളല്ല; സ്വന്തമാക്കിയത് മിന്നും റെക്കോര്‍ഡ്

Synopsis

ഇന്നലെ നടന്ന മത്സരത്തില്‍ പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ പുറത്താക്കിയാണ് താഹിര്‍ നേട്ടം സ്വന്തമാക്കിയത്. 

ലണ്ടന്‍: ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്  ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാൻ താഹിർ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ലോകകപ്പ് വിക്കറ്റ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഇമ്രാൻ താഹിർ സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലോകകപ്പില്‍ 39 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 

38 വിക്കറ്റുകൾ വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ അലന്‍ ഡൊണാള്‍ഡിന്‍റെ റെക്കോര്‍ഡാണ് താഹിർ മറികടന്നത്. 25 മത്സരങ്ങളില്‍ നിന്നാണ് അലന്‍ 38 വിക്കറ്റ് വീഴ്ത്തിയതെങ്കിൽ, താഹിര്‍ 39 വിക്കറ്റ് വീഴ്ത്താന്‍ എടുത്തത് വെറും 19 ഇന്നിംഗ്സ് മാത്രമാണ്. ഇന്നലെ നടന്ന മത്സരത്തില്‍ പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ പുറത്താക്കിയാണ് താഹിര്‍ നേട്ടം സ്വന്തമാക്കിയത്.

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം