പാക് താരം കോലിയോട് കൈകൂപ്പി ഔട്ടാകാന്‍ ആവശ്യപ്പെട്ടോ?; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്ന ആ വീഡിയോ ഇതാണ്

Published : Jun 18, 2019, 05:07 PM ISTUpdated : Jun 18, 2019, 05:22 PM IST
പാക് താരം കോലിയോട് കൈകൂപ്പി ഔട്ടാകാന്‍ ആവശ്യപ്പെട്ടോ?; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്ന ആ വീഡിയോ ഇതാണ്

Synopsis

ഇന്ത്യാ പാകിസ്ഥാന്‍ മാച്ചിനിടെ ഇമദ് വാസിം കോലിക്ക് നേരെ കൈകൂപ്പുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ 

ലണ്ടന്‍: ചിരവൈരികളായ  ഇന്ത്യയും പാകിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ വലിയ വിജയം സ്വന്തമാക്കി ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടേയും കെഎല്‍ രാഹുലിന്‍റേയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും മിന്നുന്ന പ്രകടനങ്ങളാണ് ടീമിനെ വലിയ സ്കോറിലേക്ക് നയിച്ചത്. 

കോലിപ്പടയുടെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. 65 പന്തില്‍ നിന്നും 77 റണ്‍സാണ് കോലി അടിച്ചെടുത്തത്. വാഹാബ് റിയാസാണ് കോലിയുടെ വിക്കറ്റ് പിഴുതത്.

ലോകകപ്പ് മാച്ചിനിടെ പാക് താരം ഇമദ് വാസിം കോലിക്ക് നേരെ കൈകൂപ്പുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഔട്ടാകാനായി കൈകൂപ്പി കോലിയോട് ആവശ്യപ്പെടുന്ന പാക് താരം എന്ന പേരിലാണ് വീഡിയോ പ്രചരിക്കപ്പെടുന്നത്. കോലി തിരിഞ്ഞ് ഇമദ് വാസിമിനെ നോക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. 

വീഡിയോ 
 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം