
ലണ്ടന്‍: ചിരവൈരികളായ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള മത്സരത്തില്‍ വിജയം ഇന്ത്യക്കൊപ്പം നിന്നെങ്കിലും കോലിയുടെ മടക്കം ആരാധകര്‍ക്ക് വേദനയായി. ദൗർഭാഗ്യം കൊണ്ടു മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഇന്നലെ പുറത്തായത്. ബാറ്റിൽ കൊള്ളാതെ പന്ത് കീപ്പറുടെ കൈകളിലെത്തിയിട്ടും വിക്കറ്റാണെന്ന് തെറ്റിധരിച്ച് കോലി പവലിയനിലേക്ക് മടങ്ങുകയായിരുന്നു.
രോഹിത്തിന് പിന്നാലെ മറ്റൊരു സെഞ്ചുറി നേടാനൊരുങ്ങുന്നതിനിടെയാണ് 77ൽ കോലി പുറത്തായത്. വിധി വില്ലനായത് ഇങ്ങനെ. ബൗളർ മുഹമ്മദ് ആമിൽ ദുർബലമായി അപ്പീൽ ചെയ്തു. അമ്പയർ വിരലുയർത്തിയില്ലെങ്കിലും പന്ത് ബാറ്റിൽ ഉരസിയെന്ന് ഉറപ്പ് തോന്നിയതിനാൽ മൈതാനത്തെ മാന്യമുഖമായി കോലി മടങ്ങി.
പക്ഷെ റീപ്ലെയില്‍ പന്ത് ബാറ്റിൽ കൊണ്ടില്ലെന്നും കോലി ഔട്ടായിരുന്നില്ലെന്ന് ഉറപ്പായി. പക്ഷേ അപ്പോഴേക്കും കോലി ബൗണ്ടറി ലൈൻ കടന്നിരുന്നു. എന്നാല്‍ പിന്നീടാണ് വില്ലനെ മനസിലായത് സ്വന്തം ബാറ്റ് തന്നെയാണ് വില്ലനായത്. ബാറ്റിന്‍റെ പിടി ഇളകിയതിനാൽ കേട്ട ശബ്ദം തെറ്റിധരിച്ചതായിരുന്നു താരം. ബാറ്റ് പണി തന്നടോടെ ഇന്ത്യന്‍ ക്യാപ്റ്റന് സെഞ്ചുറി നഷ്ടമായി. കോലി ക്രീസിവുണ്ടായിരുന്നുവെങ്കില്‍ സ്കോര്‍ ഇതിലും ഉയര്‍ന്നേനെ.