
ലണ്ടന്‍: ഇന്ത്യന്‍ ടീമിന്‍റെ നാലാം നമ്പറില്‍ ആരിറങ്ങുമെന്നത് നേരത്തെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒടുവില്‍ ഇന്ത്യന്‍ പ്രതീക്ഷകളുമായി കെഎല്‍ രാഹുല്‍ നാലാം നമ്പറില്‍ ഇറങ്ങുമെന്ന് ഉറപ്പായി. .ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് കെഎല്‍ രാഹുല്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ എത്തിയത്.
കോലിയുടെ വിശ്വസ്തനായാണ് കെ എല്‍ രാഹുല്‍ അറിയപ്പെടുന്നത്. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടിയത് കെ എല്‍ രാഹുലിന് ഗുണകരമായി. തങ്ങളുടെ പ്രിയതാരം നാലാം നമ്പറില്‍ ഇറങ്ങുന്നതില്‍ രാഹുലിന്‍റെ ആരാധകര്‍ ഏറെ ആഹ്ലാദത്തിലാണ്. ആരാധകര്‍ ആഹ്ളാദപ്രകടനവുമായി സോഷ്യല്‍ മീഡിയയിലും എത്തിയിട്ടുണ്ട്.