
ഇംഗ്ലണ്ട്: ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങുകയാണ്. ഇന്ത്യന്‍ ടീമിന്‍റെ നാലാം നമ്പറില്‍ ആരിറങ്ങുമെന്നത് നേരത്തെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒടുവില്‍ ആ ചോദ്യത്തിന് ഉത്തരമായി.ഇന്ത്യന്‍ പ്രതീക്ഷകളുമായി കെ എല്‍ രാഹുലെത്തും.
കോലിയുടെ വിശ്വസ്തനായാണ് കെഎല്‍ രാഹുല്‍ അറിയപ്പെടുന്നത്. സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടിയതും കെഎല്‍ രാഹുലിന് ഗുണമായി. രാഹുലിന്‍റെ ഇന്നിംഗ്‌സ് കണ്ട് താരം നാലാം നമ്പര്‍ ഉറപ്പിച്ചു എന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് പ്രതികരിച്ചിരുന്നു. അതുറപ്പിച്ചുകൊണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കു വേണ്ടി ശിഖര്‍ ധവാനും രോഹിത് ശര്‍മ്മക്കും കോലിക്കും പിന്നാലെ രാഹുല്‍ ഇറങ്ങും.