'എന്‍റെ റെക്കോര്‍ഡ് തകര്‍ക്കുക ഈ താരം'; പിന്‍ഗാമിയെ കണ്ടെത്തി കുമാര്‍ സംഗക്കാര

By Web TeamFirst Published Jun 21, 2019, 2:51 PM IST
Highlights

15 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനിടെ വലിയ റെക്കോര്‍ഡുകളാണ് താരം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.

ലണ്ടന്‍: ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര.  2014 ല്‍ ട്വന്‍റി-20 ക്രിക്കറ്റ് ലോകകിരീടം ഇന്ത്യയെ തോല്‍പ്പിച്ച് സ്വന്തമാക്കിയത് സംഗക്കാരയുടെ നായക മികവിലായിരുന്നു. റിട്ടയര്‍മെന്‍റിന് ശേഷവും ക്രിക്കറ്റുമായി ബന്ധപ്പെട്ട് തന്നെ പ്രവര്‍ത്തിക്കുകയാണ് താരം. കമന്‍ററിയുമായി ബന്ധപ്പെട്ട് താരം ഇപ്പോള്‍ ലോകകപ്പ് നടക്കുന്ന ഇംഗ്ലണ്ടിലുണ്ട്.

15 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ വലിയ റെക്കോര്‍ഡുകളാണ് താരം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. അതില്‍ പ്രധാനം ഏകദിനക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായി നാല് സെഞ്ചുറികള്‍ നേടിയ താരമെന്ന ബഹുമതിയാണ്. 

ഏകദിനത്തില്‍ തുടര്‍ച്ചയായി നാല് സെഞ്ചുറികളെന്ന തന്‍റെ റെക്കോര്‍ഡ് ആരാവും തകര്‍ക്കുകയെന്ന് കഴിഞ്ഞ ദിവസം ഒരു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് സംഗക്കാര. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയാണ് തന്‍റെ പിന്‍ഗാമിയായി സംഗക്കാര കണ്ടെത്തിയിരിക്കുന്നത്. കോലിയാവും തന്‍റെ ഈ റെക്കോര്‍ഡ് തകര്‍ക്കുകയെന്നാണ് സംഗക്കാര പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയുടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

click me!