ധോണി ഇംഗ്ലണ്ടില്‍ പോയിരിക്കുന്നത്; മഹാഭാരതയുദ്ധത്തിനല്ല: പാക് മന്ത്രി

Published : Jun 08, 2019, 03:52 PM ISTUpdated : Jun 08, 2019, 04:07 PM IST
ധോണി ഇംഗ്ലണ്ടില്‍ പോയിരിക്കുന്നത്; മഹാഭാരതയുദ്ധത്തിനല്ല: പാക് മന്ത്രി

Synopsis

ബലിദാന്‍ ബാഡ്‌ജ്' ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരുന്നു. 'ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും' ബിസിസിഐക്ക് നല്‍കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കി.

ലണ്ടന്‍: 'ബലിദാന്‍ ബാഡ്‌ജ്'  വിവാദത്തില്‍ പ്രതികരിച്ച് പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി. ട്വിറ്ററിലൂടെയാണ് ഫവാദ് ചൗധരിയുടെ പ്രതികരണം.  "ധോണി ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് കളിക്കാനാണ് പോയിരിക്കുന്നത്, മഹാഭാരതയുദ്ധത്തിനല്ല. ഇന്ത്യന്‍ മീഡിയയില്‍ എന്താണ് നടക്കുന്നത്. യുദ്ധക്കൊതിയന്മാരാണ് ഒരു വിഭാഗം ഇന്ത്യന്‍ മാധ്യമങ്ങള്‍". അവരെ സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ റുവാണ്ടയിലേക്കോ അയക്കണമെന്നാണ് ഫവാദ് ചൗധരി ട്വീറ്റ് ചെയ്തത്. റിപ്പബ്ലിക് ടിവിയുടെ ഒരു ട്വീറ്റ് ഷെയറു ചെയ്തു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്. 

ബലിദാന്‍ ബാഡ്‌ജ്' ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരുന്നു. 'ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും' ബിസിസിഐക്ക് നല്‍കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കി.

ഗ്ലൗസില്‍ നിന്ന് ബലിദാന്‍ ബാഡ്‌ജ് മാറ്റണമെന്ന്  ബിസിസിഐയ്ക്ക് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമല്ല എന്ന് വാദിച്ച് ബിസിസിഐ അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ തള്ളിയാണ് ഐസിസി മറുപടി നല്‍കിയത്. പാരാ റെജിമെന്‍റില്‍ 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ആര്‍മിയില്‍ ചേരാനുള്ള തന്‍റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിലാണ് ധോണി പാരാറെജിമെന്‍റിന്‍റെ മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ചത്. പാരാ റെജിമെന്‍റില്‍ ഹോണററി ലെഫ്. കേണലായ ധോണിയെ സല്യൂട്ട് നല്‍കിയാണ് ഇന്ത്യന്‍ ആരാധകര്‍ വരവേറ്റത്. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം