ഓസീസിന്‍റെ നീക്കം നടക്കുമോ; എല്ലാം കാത്തിരുന്ന് കാണാം

By Web TeamFirst Published Jun 14, 2019, 3:24 PM IST
Highlights

ഇന്ത്യയോട്  പരാജയപ്പെട്ടെങ്കിലും പാക്കിസ്ഥാനെ തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ നാളെ ഇറങ്ങുന്നത്

ലണ്ടന്‍: ലോകകപ്പില്‍ നാളെ ശ്രീലങ്കയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. നാളെത്തെ മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത്  പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള നീക്കത്തിലാണ് ഓസ്ട്രേലിയ. നാലു കളികളില്‍ മൂന്നും വിജയിച്ച് പോയന്‍റ് പട്ടികയില്‍ രണ്ടാമതാണ് ഓസീസ്. നിലവില്‍ ന്യൂസിലാന്‍റാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. നാളെ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ഓസ്ട്രേലിയക്ക് പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്താം. ശ്രീലങ്കയെ തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്താനാകും നാളെ ഓസ്ട്രേലിയയുടെ ശ്രമം. 

ഇന്ത്യയോട്  പരാജയപ്പെട്ടെങ്കിലും പാക്കിസ്ഥാനോട് വിജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ നാളെ ഇറങ്ങുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍പെട്ട് പുറത്തായിരുന്ന ഡേവിഡ് വാര്‍ണര്‍ ലോകകപ്പ് മത്സരങ്ങളിലൂടെ തിരിച്ചെത്തിയതും ഫോമിലേക്ക് ഉയര്‍ന്നതും ഓസീസിന് വലിയ ആത്മവിശ്വാസം നല്‍കുന്നു. ഇതുവരെ രണ്ട് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമാണ് ഈ ലോകകപ്പില്‍ വാര്‍ണരുടെ സമ്പാദ്യം. രണ്ട് അര്‍ധസെഞ്ചുറികളുമായി ആരോണ്‍ ഫിഞ്ചും വാര്‍ണര്‍ക്ക് ഒപ്പമുണ്ട്. 

ഈ ലോകകപ്പിലെ ഭാഗ്യദോഷികളാണ് ശ്രിലങ്കന്‍ ടീം. നിര്‍ണായമായിരുന്ന രണ്ടു മത്സരങ്ങളാണ് മഴമൂലം ഉപേക്ഷിച്ചത്. ന്യൂസിലാന്‍ഡിനോട് പത്ത് വിക്കറ്റിന്‍റെ വമ്പന്‍ പരാജയമേറ്റു വാങ്ങിയ ശ്രീലങ്ക ദുര്‍ബലരായ അഫ്ഗാനിസ്ഥാനോട് വിജയിച്ചെങ്കിലും അതിന് ശേഷമുണ്ടായ ശ്രീലങ്കയുടെ രണ്ടു മാച്ചുകളും മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നു. മഴ ചതിച്ചതോടെ  പോയന്‍റ് പട്ടികയില്‍ ലങ്കന്‍ പട അഞ്ചാമതുമായി. 

click me!