മഴ മുടക്കുമോ ഇന്ത്യ- കിവീസ് സെമി? ഏറ്റവും പുതിയ വിവരങ്ങള്‍

By Web TeamFirst Published Jul 9, 2019, 1:16 PM IST
Highlights

മത്സരത്തിനായി മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇരുടീമുകളും എത്തിയെങ്കിലും  മൂടിക്കെട്ടിയ കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
 

ലണ്ടന്‍: ലോകകപ്പിലെ ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ മഴ പണിമുടക്കുമോയെന്ന ആശങ്കയിലാണ് എല്ലാവരും.  മത്സരത്തിനായി മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇരുടീമുകളും എത്തിയെങ്കിലും മൂടിക്കെട്ടിയ കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 തിന് മഴ പെയ്യാനുള്ള സാധ്യത 60 % വും 7.30 തിന്  മഴ പെയ്യാനുള്ള സാധ്യത  50 % വുമാണ്. നിലവില്‍ കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മാഞ്ചസ്റ്ററിൽ മഴ പെയ്താൽ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നത് ഇങ്ങനെയാകും.

ടോസിനു ശേഷം മഴ രസം കൊല്ലിയായാൽ കളിയുടെ ബാക്കി റിസർവ് ദിവസത്തിൽ നടക്കും. രണ്ടാമതും ടോസിട്ട് മത്സരം പുതിയതായി തുടങ്ങില്ല. ഇനി രണ്ടാം ദിവസവും മഴപെയ്താൽ മഴ നിയമ പ്രകാരം വിജയിയെ നിശ്ചയിക്കും. മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയ ടീം ഫൈനലിലേക്ക് മുന്നേറും. അങ്ങനെയെങ്കിൽ, ആദ്യസെമി മഴ മൂലം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയ ഇന്ത്യ ഫൈനലിലേക്കെത്തും.

click me!