ഇന്ത്യന്‍ ടീമിലെ നാലാം സ്ഥാനക്കാരനെ കണ്ടെത്തിയോ? കോലി പറഞ്ഞത്

By Web TeamFirst Published May 29, 2019, 10:36 AM IST
Highlights

ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ കെഎല്‍ രാഹുലിന്‍റെയും എംഎസ് ധോണിയുടെയും സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യയുടെ ജയം. 

കാര്‍ഡിഫ്: ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ കെഎല്‍ രാഹുലിന്‍റെയും എംഎസ് ധോണിയുടെയും സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 359 റണ്‍സെടുത്തു. രാഹുല്‍ 108 റണ്‍സെടുത്തും ധോണി 113ലും പുറത്തായി. 

ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഒട്ടും പ്രതീക്ഷ നല്‍കുന്ന പ്രകടനമായിരുന്നില്ല രണ്ടാം സന്നാഹ മത്സരത്തിലും ഓപ്പണര്‍മാര്‍ കാഴ്‌ചവെച്ചത്. ശിഖര്‍ ധവാനും(1) രോഹിത് ശര്‍മ്മ(19) വേഗം മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ നായകന്‍ വിരാട് കോലിയും നാലാം സ്ഥാനക്കാരനായെത്തിയ കെഎല്‍ രാഹുലും രക്ഷാപ്രവര്‍ത്തനം നടത്തി. 

ഇതോടെയാണ് നേരത്തെ ടീം സെലക്ഷനില്ലാത്ത രാഹുലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. ഫോമിലുള്ള കെഎല്‍ രാഹുലിനെ ഉള്‍പ്പെടുത്താത്തതിന്‍റെ പേരില്‍  തര്‍ക്കങ്ങളും വാദ പ്രതിവാദങ്ങളും നേരത്തെ നടന്നിരുന്നു. 

അമ്പാട്ടി റായുഡുവിന് പകരം രാഹുലിനെ നാലാം സ്ഥാനത്ത് കൊണ്ടുവരണമെന്നാണ് ആവശ്യമുയര്‍ന്നത് അതിനിടയില്‍ രാഹുലിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തുകയും ചെയ്തു. നാലാം സ്ഥാനത്തിന് രാഹുലുമായിട്ട് റായുഡുവിന് മത്സരിക്കേണ്ടി വരുമെന്നായിരുന്നു ഗവാസ്കര്‍ പറ‍ഞ്ഞത്.

മധ്യ ഓവറുകളില്‍ ബാറ്റിംഗ് നിയന്ത്രണം ഏറ്റെടുത്ത കെ എല്‍ രാഹുലും എം എസ് ധോണിയും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. ഇതോടെ ഇന്ത്യ 40 ഓവറില്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ 234 റണ്‍സിലെത്തി. ഇതോടെ കെആര്‍ രാഹുല്‍ നാലാം സ്ഥാനത്തെത്തുന്നതിന്‍റെ സുരക്ഷിതത്വമാണ് പ്രധാന ചര്‍ച്ചാവിഷയം. ഇന്ത്യന്‍ ടീമില്‍ നാലാം സ്ഥാനക്കാരനെ കോലി കണ്ടെത്തിയെന്ന തരത്തില്‍ വാര്‍ത്തകളും എത്തുന്നു.

ഏറ്റവും വലിയ കാര്യം ഇന്ന് കെഎല്‍ രാഹുല്‍ നാലാം സ്ഥാനക്കാരനായാണ് ബാറ്റ് ചെയ്തത്. മറ്റ് സ്ഥാനങ്ങളെ കുറിച്ച് അവര്‍ക്കറിയാം. ഇത് ഏറെ പ്രധാനപ്പെട്ടതാണ് നാലാം സ്ഥാനക്കാരനായി രാുഹുലിന്‍റെ പ്രകടനം ഒരു ക്ലാസ് പ്ലെയറിന്‍റെ ലക്ഷണമാണെന്നും കോലി പറ‍ഞ്ഞു. നാലാം സ്ഥാനക്കാരനായി ഇറങ്ങിയത് എടുത്ത് പറഞ്ഞായിരുന്നു കോലിയുടെ പ്രതികരണം. ധോണിയുടെ പ്രകടനവും ഹര്‍ദ്ദിക് പാണ്ഡ്യയുടെ പ്രതികരണവും കോലി എടുത്തു പറഞ്ഞു.

click me!