എട്ടാം ഓവറില്‍ മാര്‍ക്കസ് ഹാരിസിനെ നഷ്ടമായശേഷം ക്രീസിലെത്തിയ ലാബുഷെയ്നെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ടായിരുന്നു ഇംഗ്ലീഷ് പേസര്‍മാര്‍ വരവേറ്റത്. ബെന്‍ സ്റ്റോക്സിന്‍റെ പന്തില്‍ തുടക്കത്തില്‍ ലാബുഷെയ്ന്‍ നല്‍കിയ ക്യാച്ച് വിക്കറ്റിന് പിന്നില്‍ ജോസ് ബട്‌ലര്‍ കൈവിട്ടിരുന്നു.

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍(Australia vs England 2nd Ashes Test) ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ ആദ്യ ദിനം ശക്തമായ നിലയിലാണ്. ഡേ നൈറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ(Marcus Harris) നഷ്ടമായെങ്കിലും ഡേവിഡ് വാര്‍ണറുടയെും(David Warner) മാര്‍നസ് ലാബുഷെയ്ന്‍റെയും(Marnus Labuschagne) അര്‍ധസെഞ്ചുറി കരുത്തില്‍ ആദ്യ ദിനം ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 95 റണ്‍സെടുത്ത വാര്‍ണര്‍ പുറത്തായപ്പോള്‍ 95 റണ്‍സുമായി ലാബുഷെയ്നും 18 റണ്‍സോടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ക്രീസിലുണ്ട്.

എട്ടാം ഓവറില്‍ മാര്‍ക്കസ് ഹാരിസിനെ നഷ്ടമായശേഷം ക്രീസിലെത്തിയ ലാബുഷെയ്നെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ടായിരുന്നു ഇംഗ്ലീഷ് പേസര്‍മാര്‍ വരവേറ്റത്. ബെന്‍ സ്റ്റോക്സിന്‍റെ പന്തില്‍ തുടക്കത്തില്‍ ലാബുഷെയ്ന്‍ നല്‍കിയ ക്യാച്ച് വിക്കറ്റിന് പിന്നില്‍ ജോസ് ബട്‌ലര്‍ കൈവിട്ടിരുന്നു.

തുടര്‍ച്ചയായി ബൗണ്‍സറുകളെറിഞ്ഞ് ഇംഗ്ലീഷ് ബൗളര്‍മാര്‍ വലച്ചപ്പോള്‍ ആ കെണിയില്‍ വീഴാതെ ലാബുഷെയ്ന്‍ ഫലപ്രദമായി ഒഴിഞ്ഞുമാറി. ഇതുപോലെ ഒരു ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞു മാറിയശേഷം ലാബുഷെയ്ന്‍ സ്വയം അഭിനന്ദിക്കുന്ന ശബ്ദം സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞു മാറിയശേഷം നല്ല രീതിയില്‍ കളിച്ചു മാര്‍നസ്, ബുദ്ധിപരമായി, എന്നായിരുന്നു നെഞ്ചിലിടിച്ച് ലാബുഷെയ്ന്‍ സ്വയം പറഞ്ഞത്.

Scroll to load tweet…

മാര്‍ക്കസ് ഹാരിസിനെ പറന്നുപിടിച്ച് അത്ഭുതപ്പെടുത്തിയതിന് പിന്നാലെ തുടക്കത്തിലെ ലാബുഷെയ്ന് ജീവന്‍ നല്‍കിയ ജോസ് ബട്‌ലര്‍ ആദ്യ ദിനത്തിലെ കളിയുടെ അവസാനം ആന്‍ഡേഴ്സന്‍റെ പന്തില്‍ ലാബുഷെയ്ന്‍ നല്‍കിയ അനായാസ ക്യാച്ചും കൈവിട്ടിരുന്നു. വ്യക്തിഗത സ്കോര്‍ 95ല്‍ നില്‍ക്കെയാണ് ലാബുഷെയ്നെ ബട്‌ലര്‍ നിലത്തിട്ടത്.