
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഗാംഗുലിയുടെ വാക്കുകള്‍ സാമൂഹ്യമാധ്യത്തില്‍ ചര്‍ച്ചയാകുന്നു. പേര് പറയാതെ ഗാംഗുലി ഒരാളെക്കുറിച്ച് നടത്തിയ പ്രസ്‍താവനയാണ് ചര്‍ച്ചയാകുന്നത്. നെഗറ്റീവ് രീതിയില്‍ ശ്രദ്ധ നേടാനാണ് അയാള്‍ ശ്രമിക്കുന്നത് എന്നാണ് ഗാംഗുലി പറയുന്നത്. ആരെക്കുറിച്ചാണ് ഗാംഗുലി പറഞ്ഞതെന്നാണ് ആരാധകര്‍ അന്വേഷിക്കുകയാണ്.
കാര്യമില്ലാത്ത അയാളുടെ ബാറ്റിംഗ് പോലെയും ആശയരാഹിത്യവുമാണ് ട്വിറ്ററിലെ അയാളുടെ കമന്റുകള്‍. ചിലപ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധ നേടാനാകും. നെഗറ്റീവായ രീതിയില്‍- എന്നായിരുന്നു ഗാംഗുലി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്. ഗാംഗുലി പറഞ്ഞത് സഞ്ജയ് മഞ്ജരേക്കറെയോ മൈക്കിള്‍ വോണിനെക്കുറിച്ചോ ആകാമെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇരുവരുടെയും പ്രസ്‍താവനകള്‍ തുടര്‍ച്ചയായി വിവാദങ്ങളാകുകയും ചെയ്‍തിട്ടുണ്ട്. എന്തായാലും ആരെക്കുറിച്ചായിരിക്കും ഗാംഗുലി പറഞ്ഞത് എന്ന ചര്‍ച്ചയിലാണ് ആരാധകര്‍.