ജീവനെടുത്തത് 'കുങ്ഫു ട്രിപ്പിള്‍ പഞ്ച്'; സെക്യൂരിറ്റി ജീവനക്കാരന്‍റെ കൊലപാതകത്തിൽ സഹപ്രവര്‍ത്തകൻ അറസ്റ്റിൽ

Published : Feb 23, 2024, 02:48 PM ISTUpdated : Feb 23, 2024, 02:49 PM IST
ജീവനെടുത്തത് 'കുങ്ഫു ട്രിപ്പിള്‍ പഞ്ച്'; സെക്യൂരിറ്റി ജീവനക്കാരന്‍റെ കൊലപാതകത്തിൽ സഹപ്രവര്‍ത്തകൻ അറസ്റ്റിൽ

Synopsis

കൊച്ചി എളമക്കരയിലെ സെക്യൂരിറ്റി ജീവനക്കാരനായ മനോജിനെ ചൊവ്വാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കൊച്ചി: കൊച്ചി എളമക്കരയിൽ മാളിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ മാളിലെ സുരക്ഷാ ജീവനക്കാരനും സഹപ്രവര്‍ത്തകനുമായ വിജിത്ത് സേവ്യറെ (42) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി എളമക്കരയിലെ സെക്യൂരിറ്റി ജീവനക്കാരനായ മനോജിനെ ചൊവ്വാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. മരണത്തില്‍ അസ്വഭാവികത തോന്നിയതിനെതുടര്‍ന്ന് വിജിത്തിനെ ചോദ്യം ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തെതുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുങ്ഫു ട്രിപ്പിള്‍ പഞ്ചിനെ തുടര്‍ന്നാണ് മരണമെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

കത്തിയമര്‍ന്നത് 'വെസ്റ്റിബ്യൂള്‍ ബസ്'; കാരണം കാലപ്പഴക്കം? പഴയ മുഴുവൻ ബസുകളും മാറ്റുമെന്ന് ഗതാഗത മന്ത്രി

 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ