മലപ്പുറത്ത് വീണ്ടും വൻ കുഴല്‍പ്പണ വേട്ട, 1.8 കോടി പിടിച്ചെടുത്തു, 3 പേര്‍ അറസ്റ്റിൽ 

Published : Apr 06, 2022, 05:15 PM IST
മലപ്പുറത്ത് വീണ്ടും വൻ കുഴല്‍പ്പണ വേട്ട, 1.8 കോടി പിടിച്ചെടുത്തു, 3 പേര്‍ അറസ്റ്റിൽ 

Synopsis

പെരിന്തൽമണ്ണയിൽ നിന്നും 90 ലക്ഷം  രൂപയും മലപ്പുറത്ത് നിന്നും18 ലക്ഷം രൂപയുമാണ് പിടികൂടിയത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

മലപ്പുറം: മലപ്പുറത്ത് വീണ്ടും വൻ  കുഴല്‍പ്പണ വേട്ട. രണ്ടിടങ്ങളിൽ നിന്നായി ഒരു കോടി എട്ട് ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണയിൽ നിന്നും 90 ലക്ഷം  രൂപയും മലപ്പുറത്ത് നിന്നും18 ലക്ഷം രൂപയുമാണ് പിടികൂടിയത്.

പെരിന്തൽമണ്ണയിൽ വല്ലപ്പുഴ സ്വദേശികളായ കൊടിയിൽ ഫൈസലും മണൽപള്ളി നിസാറുമാണ് പണം കടത്തുന്നതിനിടെ അറസ്റ്റിലായത്. മലപ്പുറത്ത് 18 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കൂട്ടിലങ്ങാടിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കാറില്‍ കൊണ്ടുവരികയായിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യ അറയുണ്ടാക്കിയാണ് കാറില്‍ പണം ഒളിപ്പിച്ചിരുന്നത്. പണം കൊണ്ടുവന്ന പാലക്കാട് സ്വദേശി നിലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

മലപ്പുറത്ത് അടുത്തിടെ കുഴല്‍പ്പണമിടപാട് വീണ്ടും വ്യാപകമായിട്ടുണ്ട്. ഒരു മാസത്തിനിടെ മലപ്പുറത്തുനിന്നും പിടിച്ചെടുത്തത് പന്ത്രണ്ട് കോടി രൂപയാണ്. ഇന്നലെയും പെരിന്തൽമണ്ണയിൽ നിന്നും കുഴൽപ്പണം പിടികൂടിയിരുന്നു. ഇന്നോവ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 45 ലക്ഷം രൂപയാണ് ഇന്നലെ പൊലീസ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഴല്‍പണ ഇടപാടുകാരെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ