
തിരുവനന്തപുരം: വർക്കലയിൽ വ്യാപാരിക്ക് ക്രൂര മർദ്ദനം. കടയിൽ നിന്നും വാങ്ങിയ സാധങ്ങൾക്കുളള പണം ആവശ്യപ്പെട്ടപ്പോഴാണ് വർക്കല സ്വദേശിയായ അനീഷ് വ്യാപാരിയെ മർദ്ദിച്ചത്. പരിക്കേറ്റ കടയുടമ സതീഷ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി അനീഷ് ഒളിവിലാണെന്ന് പൊലീസ് (Police) പറയുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സതീശന്റെ കടയിൽ സാധനങ്ങള്‍ വാങ്ങാൻ അനീഷെത്തിയത്. കടയുടമയുടെ അയൽവാസി കൂടിയാണ് അനീഷ് മുട്ടയും പഴവും വാങ്ങി. പണം ചോദിച്ചപ്പോള്‍ നൽകിയില്ല. വാക്കു തർക്കത്തിനൊടുവിൽ സാധനങ്ങള്‍ സതീശൻ തിരിച്ചെടുത്തു. ഇതേ തുടർന്നാണ് തടികഷണവും കൈകൊണ്ടും സതീഷിനെ പ്രതി ആക്രമിച്ചത്. സതീശനെ മർദ്ദിച്ച അവശനാക്കിയ ശേഷം പ്രതി കടയിൽ നിന്നും ഇറങ്ങിയോടി. മർദ്ദനത്തിൽ സതീശന്റെ കൈക്ക് പൊട്ടലുണ്ട്. വർക്കല സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് സതീഷ് ഇപ്പോൾ.
കടയിൽ നിന്നും വാങ്ങിയ സാധനങ്ങളും മേശയിലുണ്ടായിരുന്ന പണവുമെടുത്താണ് അനീഷ് കടന്ന് കളഞ്ഞതെന്ന് സതീഷ് പറയുന്നു. കടയ്ക്ക് സമീപം നിന്നയാളാണ് പകർത്തിയ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 70 വയസ്സുള്ള ഒരാളെ മർദ്ദിക്കുന്നത് കണ്ടിട്ടും ആരും തടയാൻ തയ്യാറായില്ലെന്ന് ദൃശ്യങ്ങളിൽ കാണാം. മർദ്ദിച്ച് അവശനായി സതീഷ് നിലത്തുവീണപ്പോഴാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതിയായ അച്ചുവെന്ന് വിളിക്കുന്ന അനീഷ് ഇപ്പോള്‍ ഒളിവിലാണ്. മദ്യലഹരിയിലാണ് പ്രതി ആക്രമിച്ചതെന്ന് വർക്കല പൊലീസ് പറഞ്ഞു. മുമ്പ് അനീഷിനെതിരെ വർക്കല സ്റ്റേഷനിൽ അടിപിടിക്കേസുണ്ട്.
Also Read : അമ്പലമതിൽ തുരന്ന് മോഷണം, തിരിച്ചിറങ്ങാനാകാതെ ദ്വാരത്തിൽ കുടുങ്ങി; അലറിവിളിച്ച കളളനെ പൊക്കി നാട്ടുകാർ
Also Read : പൊലീസിന് നേരെ പൊതു മുതൽ നശിപ്പിച്ച കേസിലെ പ്രതിയുടെ ആക്രോശം
പൊലീസ് വാഹന പരിശോധനക്കിടയിൽ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയിൽ
കൊല്ലങ്കോട് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയിൽ. നെന്മാറ സ്വദേശി ജലീൽ, കുഴൽമന്ദം സ്വദേശി അബ്ദുറഹ്മാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പുലര്‍ച്ചെ കൊല്ലങ്കോട് എസ് ഐയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് നിർത്താതെ പോയി. ബൈക്ക് പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് കുപ്രസിദ്ധ മോഷ്ടാവായ ജലീലും സഹായിയുമാണെന്ന് തിരിച്ചറിഞ്ഞത്. നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ജലീൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തിവരികയായിരുന്ന ഇയാൾക്കെതിരെ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും തട്ടിയെടുത്ത ബൈക്കിൽ കറങ്ങിയാണ് ഇരുവരും മോഷണം പതിവാക്കിയിരുന്നത്. ബൈക്കിൽ ഉപയോഗിച്ചിരുന്നതും വ്യാജ നമ്പർ പ്ലെയിറ്റാണ്. കഴിഞ്ഞ മാസം വാളയാറിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയതും ഇരുവരും ചേർന്നാണെന്നും തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.