കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; 1.34 കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

By Web TeamFirst Published Dec 11, 2019, 8:44 PM IST
Highlights

111.64 ഗ്രാം തൂക്കം വീതമുള്ള 30 സ്വര്‍ണ്ണം ബിസ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.34 കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനത്തിന്‍റെ ശുചിമുറിയില്‍ നിന്ന് ഡിആര്‍ഐ ആണ് സ്വര്‍ണ്ണം കണ്ടെടുത്തത്. 111.64 ഗ്രാം തൂക്കം വീതമുള്ള 30 സ്വര്‍ണ്ണം ബിസ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. കൂടിയ അളവില്‍ ഒരുമിച്ച് എത്തിക്കാനാണ് സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ ഇത്തരത്തില്‍ വിമാനത്തിന്‍റെ ശുചിമുറിയില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കൊണ്ട് വരുന്നതെന്ന് ഡിആര്‍ഐ അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്‍റെ സീറ്റിനുള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണ്ണം കടത്തിയ സംഭവങ്ങളും നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നുമായി 1.6 കിലോ സ്വർണമിശ്രിതമാണ് പിടികൂടിയത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേരിൽ നിന്നുമാണ് സ്വർണമിശ്രിതം പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം വിവരം നൽകിയതിനെ തുടർന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗമാണ് സ്വർണ്ണം പിടിച്ചെടുത്തത്.

click me!