പത്തുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച 15കാരൻ അറസ്റ്റിൽ

By Web TeamFirst Published May 29, 2019, 4:55 PM IST
Highlights

കുഞ്ഞിനെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് എടുത്തു കൊണ്ടുപോയ ശേഷമാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 

കരൗലി: പത്തുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തിൽ 15കാരനായ അയൽവാസി അറസ്റ്റിൽ. രാജസ്ഥാനിലെ കരൗലിയിൽ ഞായറാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്.  അമ്മ ഭക്ഷണം പാകം ചെയ്യവേ കുഞ്ഞിനെ നോക്കാൻ അമ്മായിയെ ചുമതലപ്പെടുത്തി. എന്നാൽ കളിക്കുന്നതിനായി പതിനഞ്ചുകാരൻ കുഞ്ഞിനെ എടുത്തുകൊണ്ട് പോവുകയായിരുന്നു.


പിന്നീട്  കുറച്ച് സമയം കഴിഞ്ഞ് കുഞ്ഞിനെ തിരിച്ചേൽപ്പിച്ചു. അപ്പോൾ കുഞ്ഞിന്റെ രഹസ്യ ഭാഗത്ത് രക്തസ്രവം ഉണ്ടായിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രതിയെ ഉടൻ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.


കുഞ്ഞിനെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് എടുത്തു കൊണ്ടുപോയ ശേഷമാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റ കുഞ്ഞ് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. 
 

click me!