ദളിത് ഡോക്ടറുടെ ആത്മഹത്യ; മൂന്ന് സീനിയർ വിദ്യാർത്ഥികള്‍ അറസ്റ്റില്‍

By Web TeamFirst Published May 29, 2019, 4:51 PM IST
Highlights

പ്രതിചേർക്കപ്പെട്ട മൂന്ന് സീനിയർ വിദ്യാർത്ഥികളും അറസ്റ്റില്‍. ആത്മഹത്യയല്ല കൊലപാതകമാണെന്ന വാദത്തിൽ മാതാപിതാക്കൾ ഉറച്ച് നിൽക്കുകയാണ്.

മുംബൈ: മുംബൈയിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട മൂന്ന് സീനിയർ വിദ്യാർത്ഥികളും അറസ്റ്റിലായി. ആത്മഹത്യയല്ല, കൊലപാതകമാണെന്ന വാദത്തിൽ മാതാപിതാക്കൾ ഉറച്ച് നിൽക്കുകയാണ്. കേസ് സിബിഐക്ക് കൈമാറണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. 

എംഡി വിദ്യാർത്ഥിനി പായൽ തട്വിയുടെ മരണത്തിൽ ആറ് ദിവസം കഴിയുമ്പോഴാണ് അറസ്റ്റ്. ഹോസ്റ്റലിൽ ഒപ്പമുണ്ടായിരുന്ന സീനിയർ വിദ്യാർത്ഥി ഭക്തി മെഹെറെ ഇന്നലെ വൈകീട്ട് അറസ്റ്റിലായിരുന്നു. രാത്രി ഏറെ വൈകിയാണ് മറ്റ് പ്രതികളായ സ്നേഹ അഹൂജയെയും അങ്കിതയെയയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് മുംബൈ ബിവൈഎൽ നായർ ആശുപത്രിയിൽ നടന്നത്. അതേസമയം, കേസ് സിബിഐ അന്വേഷിക്കണമെന്നാണ് പായൽ തട്വിയുടെ കുടുംബം ആവശ്യപ്പെടുന്നത്.

അതേസമയം, ആത്മഹത്യയല്ല. കൊലപാതകമാണെന്ന വാദത്തിലും കുടുംബം ഉറച്ചു നിൽക്കുകയാണ്. പായലിനെ ജാതീയമായ അധിക്ഷേപിച്ച ഞെട്ടിക്കുന്ന സംഭവങ്ങളാണ് മരണശേഷം പായലിന്‍റെ അമ്മയും ഭർത്താവും പുറത്തുവിട്ടത്. പായൽ നേരിട്ട് പരാതി നൽകിയിട്ടും ശക്തമായ നടപടിയുണ്ടായില്ല. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികളുടെ ലൈസൻസും സസ്പെന്‍റ് ചെയ്തിരുന്നു.

click me!