
ദില്ലി : ഛത്തീസ്ഗഢിലെ ദാംധാരി ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 10 പേർ മരിച്ചു. എസ് യു വി കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. വിവാഹത്തിൽ പങ്കെടുക്കാനായി പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടനെ ട്രക്ക് ഡ്രൈവർ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായാണ് വിവരം. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ഛത്തീസ്ഗഢ് പോലീസ് അറിയിച്ചു. ദാരുണ സംഭവത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ അതീവ ദുഃഖം രേഖപ്പെടുത്തി.
ആതിരയ്ക്ക് നാടിന്റെ യാത്രാമൊഴി; മുങ്ങിയ അരുൺ വിദ്യാധരനായി തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം